നവരാത്രി വൈബിൽ ആഷും ദീപികയും കിയാരയും; കാണാം ഈ ചിത്രങ്ങൾ

സിനിമകളിലും നവരാത്രി ആഘോഷങ്ങളെ വർണാഭമായാണ് അവതരിപ്പിക്കാറ്.
Navaratri 2024
നവരാത്രി

‌‌നാടെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. നവരാത്രിയെന്നാൽ നിറങ്ങളുടെ കൂടി കാലമാണ്. നവരാത്രിയുടെ ഓരോ ദിവസവും ഭക്തർ ഒരു പ്രത്യേക നിറം ധരിക്കുന്നു. നവരാത്രി ദിവസങ്ങള്‍ക്കനുസരിച്ച് നിറങ്ങള്‍ ധരിക്കുന്നത് ജീവിതത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരുമെന്നാണ് ചിലരുടെ വിശ്വാസം.

സിനിമകളിലും നവരാത്രി ആഘോഷങ്ങളെ വർണാഭമായാണ് അവതരിപ്പിക്കാറ്. കളർഫുള്ളായ വസ്ത്രങ്ങൾ ധരിച്ചുള്ള നായകന്റെയും നായികയുടെയും നൃത്ത രം​ഗമൊക്കെ പ്രേക്ഷകരെയും ആവേശം കൊള്ളിക്കുന്നതാണ്. ബോളിവുഡ് ചിത്രങ്ങളിലാണ് നവരാത്രി ആഘോഷങ്ങൾ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. നവരാത്രി വൈബ് പ്രേക്ഷകരിലേക്കെത്തിച്ച ചില സിനിമകളിലൂടെ.

1. ഹം ദിൽ ദേ ചുകേ സനം

Navaratri 2024

1999 ൽ സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഹം ദിൽ ദേ ചുകേ സനം. സൽമാൻ ഖാൻ, ഐശ്വര്യ റായ്, അജയ് ദേവ്​ഗൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ​ഗുജറാത്തിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിലെ ധോലി താരോ ധോൽ ബാജെ എന്ന ​ഗാനം നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

2. ഗോലിയോൻ കി രാസലീല രാം - ലീല

Navaratri 2024

സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇത്. ദീപിക പദുക്കോൺ, രൺവീർ സിങ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. നവരാത്രി ആഘോഷങ്ങളുടെ സ്പിരിറ്റ് നന്നായി പ്രേക്ഷകരിലേക്കെത്തിച്ച സിനിമ കൂടിയായിരുന്നു ഇത്. നഗദ സാങ് ധോൽ എന്ന ചിത്രത്തിലെ പാട്ട് നവരാത്രിയോട് ചേർത്തൊരുക്കിയ ​ഗാനമാണ്.

3. കൈ പോ ചെ

Navaratri 2024

അഭിഷേക് കപൂർ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് കൈ പോ ചെ. സുശാന്ത് സിങ് രജ്പുത്, രാജ്കുമാർ റാവു, അമിത് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ദ് ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ശുഭാരംഭ് എന്ന ​ഗാന രം​ഗവും നവരാത്രി വൈബിലാണൊരുക്കിയിരിക്കുന്നത്.

4. ലവ്‌യത്രി

Navaratri 2024

അഭിരാജ് മിനവാല സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലവ്‌യത്രി. ആയുഷ് ശർമ്മ, വരിന ഹുസൈൻ, സൽമാൻ ഖാൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ചൊ​ഗഡ എന്ന ​ഗാന രം​ഗങ്ങളും മറ്റും ഒൻപതു ദിവസത്തെ നവരാത്രി ആഘോഷങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്.

5. സത്യപ്രേം കി കഥ

Navaratri 2024

സമീർ സഞ്ജയ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രമാണ് സത്യപ്രേം കി കഥ. കാർത്തിക് ആര്യൻ, കിയാര തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഗുജ്ജു പടാക്ക, സുൻ സജിനി തുടങ്ങിയ ​ഗാനരം​ഗങ്ങൾ നവരാത്രി ആഘോഷത്തിന്റെ ആവേശം പ്രേക്ഷകരിലേക്കെത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com