11 വർഷത്തെ പ്രണയം;നടൻ രാജ്കുമാർ റാവുവും നടി പത്രലേഖയും വിവാഹിതരായി

രാജ്കുമാർ റാവു നായകനായ സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് പത്രലേഖ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

11 വർഷത്തെ പ്രണയത്തിനൊടുവിൽ ബോളിവുഡ് താരങ്ങളായ രാജ്കുമാർ റാവുവും പത്രലേഖ പോളും വിവാഹിതരായി.

"ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും  സൗഹൃദത്തിനും  ശേഷം ഞങ്ങൾ വിവാഹിതരായി. എന്റെ ആത്മസഖി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ..." വിവാഹചിത്രങ്ങൾ പങ്കുവച്ച് രാജ്കുമാർ കുറിച്ചു. എന്റെ എല്ലാമെല്ലാമായ വ്യക്തിയുമായി വിവാഹിതയായി എന്നാണ് പത്രലേഖ കുറിച്ചത്. എന്റെ കാമുകൻ, ക്രൈം പാർട്ട്ണർ, കുടുംബം, ആത്മമിത്രം...കഴിഞ്ഞ 11 വർഷമായി എന്റെ ഉറ്റ സുഹൃത്ത്! നിങ്ങളുടെ ഭാര്യയാകുന്നതിനേക്കാൾ മഹത്തായ ഒരു വികാരവുമില്ല! , എന്നാണ് വിവാഹചിത്രങ്ങൾക്കൊപ്പം പത്രലേഖ കുറിച്ചത്.

രാംഗോപാൽ വർമയുടെ രൺ എന്ന ചിത്രത്തിലൂടെയാണ് രാജ്കുമാർ റാവു സിനിമയിലെത്തിയത്. ഷാഹിദിലെ അഭിനയത്തിന് 2014 ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. മോഡലിങ് രംഗത്ത് പ്രവർത്തിക്കുകയായിരുന്ന പത്രലേഖ  2014 ൽ രാജ്കുമാർ റാവു നായകനായ സിറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com