ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്; മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ബോണി കപൂര്‍ 

മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു
ഖുശി കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
ഖുശി കപൂര്‍/ ചിത്രം: ഇന്‍സ്റ്റഗ്രാം
Updated on
1 min read

സഹോദരി ജാന്‍വിക്ക് പിന്നാലെ ബോളിവുഡില്‍ അരങ്ങേറ്റെ കുറിക്കാന്‍ ഒരുങ്ങുകയാണ് അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും ഇളയ മകള്‍ ഖുശി. ബോണി കപൂര്‍ തന്നെയാണ് ഇക്കാര്യം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഖുശിക്ക് അഭിനയത്തില്‍ താത്പര്യമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് ബോണി കപൂര്‍ പറഞ്ഞത്. 

മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു. മറ്റാരെങ്കിലും മകളെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മകളോട് താന്‍ കൂടുതല്‍ അനുകമ്പ കാണിക്കുമെന്നതിനാലാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍ കപൂറും സഞ്ജയ് കപൂറും തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് ബോണി ഇത് വശദീകരിച്ചത്. 'അനില്‍ അപ്പോഴേക്കും അത്യാവശ്യം അറിയപ്പെടുന്ന നടന്‍ ആയിരുന്നു. അതികൊണ്ട് അയാളെ അതത്ര ബാധിച്ചില്ല. പക്ഷെ സഞ്ജയ് സിനിമയിലെത്തിയപ്പോള്‍ ഞാന്‍ ദാക്ഷിണ്യമുള്ള സഹോദരനായി മാറി', ബോണി പറഞ്ഞു. 

1995ല്‍ പ്രേം എന്ന ബോണി കപൂര്‍ ചിത്രത്തിലൂടെയാണ് സഞ്ജയ് അരങ്ങേറ്റം കുറിച്ചത്. അനില്‍ കപൂറിന്റെ കരിയറിലെതന്നെ മികച്ച സിനിമകളിലൊന്നാണ് ബോണി കപൂര്‍ നല്‍കിയ 1983ലെ സോ സാത്ത് ദിന്‍. താന്‍ ബഹുമാനിക്കുന്ന ഒരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഖുശി ആദ്യമായി അഭിനയിക്കാനെത്തുന്നതെന്നാണ് ബോണി കപൂര്‍ അഭിമുഖത്തില്‍ അറിയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com