കിങ് ഖാന് സമ്മാനമൊരുക്കി ബുർജ് ഖലീഫ, വലിയ സ്ക്രീനിലെ പിറന്നാൾ ആശംസ; വിഡിയോ   

സിനിമകളിലെ ഷാരൂഖ് കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു പിറന്നാൾ ആശംസ
കിങ് ഖാന് സമ്മാനമൊരുക്കി ബുർജ് ഖലീഫ, വലിയ സ്ക്രീനിലെ പിറന്നാൾ ആശംസ; വിഡിയോ   
Updated on
1 min read

ബോളിവുഡ് കിങ് ഖാൻ ഷാരുഖ് ഖാന്റെ 55ാം പിറന്നാൾ ആഘോഷമാക്കി ദുബായ്. പിറന്നാൾ രാവിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ബുർജ് ഖലീഫയിൽ താരത്തിന് ആശംസയെത്തി. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഡോൺ, രാവൺ തുടങ്ങിയ ഷാരൂഖ് സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയായിരുന്നു സന്ദേശം തെളിഞ്ഞത്.

സാധാരണ പിറന്നാൾ ദിനത്തിൽ മന്നത്തെ തന്റെ വീട്ടിൽ ആരാധകരോടൊപ്പം സമയം ചെലവഴിക്കുന്നതാണ് താരത്തിന്റെ പതിവ്. ഇക്കുറി കുടുംബത്തിനൊപ്പം ദുബായിലായിരുന്നു താരത്തിന്റെ പിറന്നാൾ. 'ഹാപ്പി ബർത്ഡേ ഷാരൂഖ്' എന്ന് അലങ്കരിച്ച ബുർജ് ഖലീഫയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഷാരൂഖ് പങ്കുവച്ചു. "ലോകത്തെ തന്നെ ഏറ്റവും വലുപ്പവും ഉയരവും കൂടിയ സ്ക്രീനിൽ എന്നെ കാണുന്നതിൽ സന്തോഷം തോന്നുന്നു. നന്ദി മൊഹമ്മദ്, എന്റെ അടുത്ത ചിത്രത്തിന്റെ റിലീസിനു മുന്നേ വലിയ സ്ക്രീനിൽ എന്നെ കാണിച്ചതിന്.എൻറെ കുട്ടികൾക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു", ചിത്രത്തോടൊപ്പം ഷാരൂഖ് കുറിച്ചു. 

ബുർജ് ഖലീഫയ്ക്ക് മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന ഷാരൂഖിൻറെ വീഡിയോ സുഹൃത്തും സംവിധായകനുമായ കരൺ ജോഹർ അടക്കമുള്ളവർ പങ്കുവച്ചിട്ടുണ്ട്. ദുബായ് ടൂറിസത്തിന്റെ ബീ മൈ ഗസ്റ്റ് ക്യാംപെയ്നിന്റെ മുഖമാണ് ഷാരൂഖ് ഖാൻ. 

 
 
 
 
 
 
 
 
 
 
 
 
 

Happy birthday @iamsrk !! Love you !! May the lights shine on forever ....

A post shared by Karan Johar (@karanjohar) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com