ജനുവരി 26 മുതല്‍ ശാരീരിക അസ്വസ്ഥതകള്‍; 30 ദിവസം പൂര്‍ണ്ണ വിശ്രമം; കിംവദന്തികള്‍ക്കെതിരെ ഷുക്കൂര്‍ വക്കീല്‍

വിവിധ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
Shukkur Vakkeel
Shukkur Vakkeel
Updated on
1 min read

തന്റെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂര്‍. താരത്തിന് സ്‌ട്രോക്ക് വന്നുവെന്നും ആശുപത്രിയിലാണെന്നും കഴിഞ്ഞ ദിവസം സഹോദരന്‍ അറിയിച്ചിരുന്നു. ആരോഗ്യം വീണ്ടെടുക്കുകയാണെന്നും നിലവില്‍ ചെറിയ ചില ബുദ്ധിമുട്ടുകളുണ്ടെന്നും സഹോദരന്‍ അറിയിച്ചിരുന്നു.

Shukkur Vakkeel
പെട്ടെന്നുണ്ടായ സ്‌ട്രോക്ക്; ഇടത് വശത്ത് ബുദ്ധിമുട്ടുകളുണ്ട്; ഷുക്കൂര്‍ വക്കീല്‍ ആശുപത്രിയില്‍; പ്രാര്‍ത്ഥിക്കണമെന്ന് സഹോദരന്‍

പിന്നാലെയാണ് ഷുക്കൂര്‍ വക്കീല്‍ തന്നെ പ്രതികരണവുമായെത്തിയത്. 2026 ജനുവരി 26 മുതല്‍ എനിക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നുവെന്നാണ് ഷുക്കൂര്‍ വക്കീല്‍ പറയുന്നത്. തുടര്‍ന്ന് കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അദ്ദേഹം പറയുന്നു.

Shukkur Vakkeel
അദ്ദേഹത്തിന്റെ അപകടത്തിന് കാരണം കൃത്യനിഷ്ഠ; വീട് വെക്കുന്നുണ്ടെന്ന് അറിഞ്ഞ് തന്ന ചെക്ക്; ജഗതി ശ്രീകുമാറിനെക്കുറിച്ച് സിദ്ധു പനയ്ക്കല്‍

''എല്ലാവര്‍ക്കും സുഖമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എന്നെ സംബന്ധിച്ചും ഞാനുമായി ബന്ധപ്പെടുത്തിയും വിവിധ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ ചുരുക്കമായി അറിയിക്കുന്നു.'' എന്നാണ് അദ്ദേഹം പറയുന്നത്.

''2026 ജനുവരി 26 മുതല്‍ എനിക്ക് രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. കാസര്‍ഗോഡ് മിംസ് ആശുപത്രിയില്‍ ചികിത്സ തേടുകയും, അവിടുത്തെ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളും ചികിത്സയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്.

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഇനി ഏകദേശം 30 ദിവസം പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് അറിയിച്ചിട്ടുണ്ട്.'' എന്നും അദ്ദേഹം പറയുന്നു. ഈ കാലയളവില്‍ ആരോഗ്യപരമായ കാര്യങ്ങളിലേക്കാണ് മുഴുവന്‍ ശ്രദ്ധയും. എല്ലാവരുടെയും സഹകരണത്തിനും ആശ്വാസവാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും ഷുക്കൂര്‍ വക്കീല്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

Summary

C Shukkur gives clarification about his health condition amid speculations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P Sasi, Vellappally Natesan
Premarital sex is not immoral; there is no law to prohibit such relationships; Supreme Court makes a crucial observation
Delhi High Court
Eight-year-old boy dies after snake bite
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com