പൂർണ നഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ കേസ്, നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ പൂനത്തിന് ജാമ്യം 

ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് ഗോവ പൊലീസ് കേസെടുത്തത്
പൂർണ നഗ്നനായി ഓടിയ മിലിന്ദ് സോമനെതിരെ കേസ്, നഗ്നതാ പ്രദർശനത്തിന് അറസ്റ്റിലായ പൂനത്തിന് ജാമ്യം 
Updated on
1 min read

55 -ാം പിറന്നാൾ ദിനത്തിൽ ഗോവയിലെ കടൽത്തീരത്തു കൂടി പൂർണ നഗ്നനായി ഓടിയ നടൻ മിലിന്ദ് സോമനെതിരെ കേസ് റജിസ്റ്റർ ചെയ്തു. ഗോവൻ രാഷ്ട്രീയ പാർട്ടിയായ ഗോവ സുരക്ഷ മഞ്ചിന്റെ പരാതിയെ തുടർന്നാണ് നടപടി. ഐപിസി സെക്‌ഷൻ 294 പ്രകാരം നഗ്നതാ പ്രദർശത്തിനാണ് ഗോവ പൊലീസ് കേസെടുത്തത്. 

മിലിന്ദ് സോമൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം ഏറെ വൈറലായിരുന്നു. 'ഹാപ്പി ബെർത് ഡേ ടു മീ. 55 ആന്റ്  റണ്ണിം​ഗ് ' എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഭാര്യ അങ്കിത കോൻവാറാണ് ചിത്രം പകർത്തിയത്. 

 
 
 
 
 
 
 
 
 
 
 
 
 

Happy birthday to me ! . . . #55 @ankita_earthy

A post shared by Milind Usha Soman (@milindrunning) on

ഗോവയിൽ തന്നെ നഗ്നതാ പ്രദർശനത്തിന്റെപേരിൽ അറസ്റ്റിലായ പൂനം പാണ്ഡെയെ ജാമ്യത്തിൽ വിട്ടയച്ചു. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമിൽ അതിക്രമിച്ചുകയറി പൂനം പാണ്ഡെയും സംഘവും വിഡിയോ ഷൂട്ട് ചെയ്ത സംഭവത്തിലാണ് അറസ്റ്റുണ്ടായത്. വിഡിയോയിൽ നഗ്നയായാണ് നടി പ്രത്യക്ഷപ്പെട്ടത്. വിവാദ വീഡിയോ പിന്നീട് നടി നീക്കം ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com