'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

ഞാൻ നിങ്ങളുടെ വെറുമൊരു സഹപ്രവർത്തകൻ മാത്രമല്ല
Mukesh Chhabra, Aditya Dhar
Mukesh Chhabra, Aditya Dharഎക്സ്
Updated on
1 min read

ധുരന്ധർ സംവിധായകൻ ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്ര. ധുരന്ധർ‍ 2 റിലീസിന് തൊട്ടുമുൻപും ചിത്രത്തിന്റെ ജോലികളിലായിരുന്നു സംവിധായകനെന്ന് ഛബ്ര വെളിപ്പെടുത്തി. ആദിത്യ ധറിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു മുകേഷിന്റെ കുറിപ്പ്. ജോലിയോട് ഇത്രയും ആത്മാർഥത പുലർത്തുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നവർ വളരെ അപൂർവമാണെന്നും മുകേഷ് കുറിച്ചു.

"ഇന്ന് പുലർച്ചെ 2:30 നും അദ്ദേഹം ജോലി ചെയ്യുകയായിരുന്നു, അവസാന നിമിഷം വരെ എല്ലാം നൽകി. ഇത്തരത്തിലുള്ള സമർപ്പണം വളരെ അപൂർവമാണ്. സത്യം പറഞ്ഞാൽ, ഇത് ശരിക്കും പ്രചോദനം നൽകുന്ന കാര്യമാണ്".- മുകേഷ് കുറിച്ചു.

രണ്ടു തവണ താൻ ചിത്രം കണ്ടുവെന്നും പ്രതീക്ഷകൾക്കും അപ്പുറമാണെന്നും എല്ലാ റെക്കോർഡുകളും ചിത്രം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ മനുഷ്യൻ ഒരു പ്രതിഭയാണ്. ശരിക്കും. എനിക്ക് ശരിക്കും സന്തോഷമുണ്ട്, നന്ദിയുണ്ട്, അഭിമാനമുണ്ട്...അദ്ദേഹത്തെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു".- മുകേഷ് കൂട്ടിച്ചേർത്തു.

Mukesh Chhabra, Aditya Dhar
'നോക്കിയപ്പോൾ സിന്ധുവിന് എന്നേക്കാൾ ഉയരം'; ഫോട്ടോയ്ക്ക് പിന്നിലെ രസകരമായ കഥ പങ്കുവച്ച് കൃഷ്ണകുമാർ

ഞാൻ നിങ്ങളുടെ വെറുമൊരു സഹപ്രവർത്തകൻ മാത്രമല്ല, ഫാൻ കൂടിയാണെന്നും തങ്ങളെ വിശ്വസിച്ചതിന് നന്ദിയുണ്ടെന്നും മുകേഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ധുരന്ധർ 2 വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടും ബോറടിപ്പിക്കാതെയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യ ഷോയ്ക്ക് പിന്നാലെ സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്.

Mukesh Chhabra, Aditya Dhar
മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

രൺവീർ സിങ്, സാറ അർജുൻ, അർജുൻ രാംപാൽ, രാകേഷ് ബേദി, ആർ മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം ധുരന്ധർ ആദ്യ ഭാ​ഗത്തിന്റെ റെക്കോർഡുകൾ രണ്ടാം ഭാ​ഗം മറികടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

Summary

Cinema News: Casting director Mukesh Chhabra praises Aditya Dhar's dedication to Dhurandhar 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com