'ഞങ്ങൾ ഒന്നിച്ചിട്ട് 125 കൊല്ലമായി', 12ാം വിവാഹവാർഷികത്തിൽ ആയുഷ്മാൻ ഖുറാന

സൈബർ ലോകത്ത് കയ്യടി നേടുന്നത് തന്റെ നല്ല പാതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ആശംസയാണ്
'ഞങ്ങൾ ഒന്നിച്ചിട്ട് 125 കൊല്ലമായി', 12ാം വിവാഹവാർഷികത്തിൽ ആയുഷ്മാൻ ഖുറാന
Updated on: 
1 min read

ബോളിവുഡ് യുവതാരങ്ങളിലെ ശ്രദ്ധേയനാണ് നടൻ ആയുഷ്മാൻ ഖുറാന. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും അഭിനയത്തിലൂടെയും താരം കയ്യടി നേടാറുണ്ട്. എഴുത്തുകാരിയും സംവിധായികയുമായ ഭാര്യ തഹീറ കശ്യപിനൊപ്പം 12ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ആയുഷ്മാൻ. ഇപ്പോൾ സൈബർ ലോകത്ത് കയ്യടി നേടുന്നത് തന്റെ നല്ല പാതിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ ആശംസയാണ്. 

തഹീറയെ തോളിലേറ്റി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കുറിപ്പ്. ഒന്നുചേർന്നതിന്റെ 125ാം വാർഷികം ആഘോഷിക്കുകയാണ്. ചിലപ്പോ അതില്‍ കൂടുതലാകാം. കാരണം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എനിക്ക് നിന്നെയും നിനക്ക് എന്നെയും അറിയാം. ഈ ജീവിതകാലത്തിൽ ഒതുങ്ങുന്നതല്ല നമ്മൾ തമ്മിലുള്ള ബന്ധം. നീ എന്റെ പങ്കാളിയാണ്, കാമുകിയാണ്, പേഴ്സണൽ സ്റ്റാൻഡ് അപ് കൊമേഡിയനാണ്, ജീവിതത്തിലെ പരിശീലകയും ഇതിനെല്ലാം മുകളിലാണ് എന്റെ ബെസ്റ്റ് ഫ്രണ്ടുമാണ്. നിനക്കൊപ്പം പ്രായമാകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എനിക്കറിയാം അത് വളരെ അധികം രസകരമായിരിക്കുമെന്ന്. - ആയുഷ്മാൻ കുറിച്ചു. 

ആരാധകർക്കൊപ്പം നിരവധി താരങ്ങളും ആശംസകളുമായി എത്തുന്നുണ്ട്. പ്രിയങ്ക ചോപ്ര, തമ്പു, ഭൂമി പെഡ്‌നേക്കര്‍ ബിപാഷ ബസു തുടങ്ങിവരാണ് ആശംസ കുറിച്ചത്. സ്കൂൾ കാലഘട്ടത്തിൽ നിന്ന് തുടങ്ങിയതാണ് ആയുഷ്മാന്റെയും തഹീറയുടേയും പ്രണയം. 2008ലാണ് ഇവർ വിവാഹിതരാകുന്നത്. ഇവർക്ക് വിരാജ്വീര്‍, വരുഷ്‌ക എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER