സില്‍ക് സ്മിതയാവാന്‍ ചന്ദ്രിക രവി, ബയോപിക് വരുന്നു; ഫസ്റ്റ് ലുക്ക് വൈറല്‍

സില്‍ക് സ്മിത, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍- ഇന്ത്യന്‍ അഭിനേതാവായ ചന്ദ്രിക രവിയാണ് നായികയാവുന്നത്
സിൽക് സ്മിത മൂവി പോസ്റ്റർ, സിൽക് സ്മിത
സിൽക് സ്മിത മൂവി പോസ്റ്റർ, സിൽക് സ്മിത
Updated on
1 min read

രുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ മാദകസുന്ദരിയാണ് സില്‍ക് സ്മിത. വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും താരത്തിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ താരത്തിന്റെ ജീവിതത്തേക്കുറിച്ച് മറ്റൊരു ബയോപിക് എത്തുകയാണ്. സില്‍ക് സ്മിത, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍- ഇന്ത്യന്‍ അഭിനേതാവായ ചന്ദ്രിക രവിയാണ് നായികയാവുന്നത്. 

സില്‍ക് സ്മിതയുടെ 63ാം ജന്മ വാര്‍ഷികത്തിലാണ് വാര്‍ത്ത പുറത്തുവിട്ടത്. ജയറാം ശങ്കരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമസോണ്‍ പ്രൈം തമിഴ് സീരീസായ സ്വീറ്റ് കാരം കോഫിയുടെ സംവിധായകനാണ് അദ്ദേഹം. സില്‍കിന്റെ വേഷത്തില്‍ നില്‍ക്കുന്ന ചന്ദ്രിക രവിയുടെ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. സാരിയുടുത്ത് നഖം കടിച്ചു നില്‍ക്കുന്ന സില്‍ക് സ്മിതയുടെ പ്രമുഖ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന ചന്ദ്രിക 2018ല്‍ റിലീസ് ചെയ്ത ഇരുട്ട് അറൈയില്‍ മുരട്ട് കൂത്ത് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ബാലയ്യ ചിത്രം വീര സിംഹ റെഡ്ഡിയിലെ ഐറ്റം ഡാന്‍സിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധനേടുന്നത്. വിദ്യ ബാലന്‍ ചിത്രം ഡേര്‍ട്ടി പിക്ചര്‍ പറഞ്ഞതും സില്‍ക് സ്മിതയുടെ ജീവിതമായിരുന്നു. ഹിന്ദിയില്‍ ഇറങ്ങിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com