

കാന്തയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ പ്രകടനത്തിന് ആരാധകരും സിനിമാ ലോകവും കയ്യടിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കാന്തയിലെ ടികെഎം എന്നാണ് സിനിമാസ്‌നേഹികള്‍ പറയുന്നത്. കാന്തയയേും ദുല്‍ഖറിനേയും പ്രശംസിച്ചു കൊണ്ടുള്ള നടന്‍ ചന്തു സലിംകുമാറിന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. പൂര്‍ണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്തയെന്നാണ് ചന്തു പറയുന്നത്. ആ വാക്കുകളിലേക്ക്:
തിരിച്ചുവരവ് എല്ലായിപ്പോഴും തിരിച്ചടിയേക്കാള്‍ ഗംഭീരമായിരിക്കും
ഏതാണ് ഒരു മികച്ച തിരക്കഥ?
നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ കഥയില്‍ വഴിതിരിവുകളുണ്ടാക്കി, നമ്മളെ പിടിച്ചിരുതുന്ന തിരക്കഥകളാണോ, അതോ നമുക്ക് അറിയാവുന്ന കാര്യങ്ങള്‍, നമ്മള്‍ ഒരുപാട് കേട്ടിട്ടുള്ള കാര്യങ്ങള്‍ ഇവയെല്ലാം അറിഞ്ഞിരുന്നിട്ടു കൂടി നമ്മളെ തീയേറ്ററില്‍ പിടിച്ചിരുത്തി ആകാംക്ഷാഭരിതരാക്കുന്ന തിരക്കഥകളാണോ മികച്ചത്.
രണ്ടും മികച്ച തിരക്കഥകള്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് രണ്ടാമത് പറഞ്ഞ തിരക്കഥയാണ് ഏറ്റവും മികച്ചത്. കാന്ത അത്തരത്തിലൊരു തിരക്കഥയാണ്, അത്തരത്തിലൊരു സിനിമയാണ്. സെല്‍വമണി സെല്‍വരാജ്, നിങ്ങളൊരു അസാധ്യ തിരക്കഥാകൃത്താണ്. കാന്ത ഒരു ഗംഭീര സിനിമയുമാണ്. ഡാനി സാഞ്ചസ് ലോപ്പസ്, ഒരു സിനിമയിലെ വിശ്വല്‍സ്, കാഴ്ച്ചക്കാരന് കണ്ണിനു കുളിര്‍മ്മയേകാന്‍ വേണ്ടി ആവരുത്, അവിടെ ഒരു ക്യാമറ ഇല്ലെന്നും, ഇതെല്ലാം റിയല്‍ ആണെന്നും കാണിക്കളെ തോന്നിപ്പിക്കുന്ന വിശ്വല്‍സ് ആവണം. ഈ സിനിമയും അതാണ് ആവശ്യപ്പെടുന്നത്. ഗംഭീരം.
ജയിക്ക്‌സ് ബിജോയ്, എന്നത്തേയും പോലെ. ഇത് അയാളുടെ കാലമല്ലേ. ചുമ്മാ തീപ്പൊരി വര്‍ക്ക്. സമുദ്രക്കനി വെറുതെ നിന്നാല്‍ പോലും അയാളുടെ പവര്‍ നമുക്ക് മനസ്സിലാവും. കഥാ പാത്രം ആവുകയെന്നത് അയാളെ സംബന്ധിച്ച് പൂ പറിക്കും പോലെ ഈസി ആയിട്ടുള്ള ജോലിയാണ്.
ഭാഗ്യശ്രീ ബോസ്, അവരുടെ കണ്ണുകള്‍ ഭയങ്കര ഹോണ്ടിങ് ആണ്. കുമാരി അത്തരം കണ്ണുകള്‍ ആവശ്യപ്പെടുന്ന ഒരു കാരക്റ്റര്‍ ആണ്. പൊടുന്നനെ ഉണ്ടാവുന്ന ചെയ്ഞ്ചുകള്‍, കാരക്റ്റര്‍ ഷിഫ്റ്റുകള്‍ എല്ലാം അവര്‍ വളരെ മനോഹരമായാണ് ചെയ്തിരിക്കുന്നത്. റാണ, ചുമ്മാ സ്‌ക്രീനില്‍ വരുന്നു. ആ സ്‌ക്രീന്‍ മൊത്തത്തില്‍ അയാള്‍ തൂക്കുന്നു. അയാളില്‍ നിന്നും മുന്‍പെങ്ങും കാണാത്ത ഒരു പ്രേത്യേക സ്വാഗ് ഇതില്‍ ഫീല്‍ ചെയ്തു. സെക്കന്റ് ഹാഫ് അയാളുടേത് കൂടിയാണ്, ഒരു സമയം വരെ, അതിനു ശേഷം...
അവസാനമായി, എന്റെ ബെസ്റ്റി. നടിപ്പ് ചക്രവര്‍ത്തി എന്ന് തന്നെ വിളിക്കും. അത് അയാള്‍ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ ടികെഎം, ചിലയിടങ്ങളില്‍ കാണികളോട് ഞാന്‍ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാന്‍ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെര്‍ഫോമന്‍സുകള്‍, കാണുമ്പോള്‍ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്.
അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീന്‍ ചെയ്യാന്‍ അയാള്‍ കാണിച്ച ധൈര്യത്തിന് മാത്രം ഞാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും. എല്ലാം കൊണ്ടും പൂര്‍ണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത.
ബെസ്റ്റീ, ഒരു കാര്യം കൂടി നിങ്ങളോട് പറയാനുണ്ട്. നമ്മള്‍ എല്ലായിപ്പോഴും നമ്മളെ തന്നെ ഓര്‍മ്മപ്പെടുത്താറുള്ളത് പോലെ, അവര്‍ വെറുക്കും. നമ്മള്‍ മുകളിലേക്ക് കുതിക്കും. അത് തന്നെയാണ് നമ്മള്‍ തുടര്‍ന്നും ചെയ്യുക. പിന്നാലെ ചന്തുവിന് മറുപടിയുമായി ദുല്‍ഖറുമെത്തുന്നുണ്ട്. 'ലവ് യു ബെസ്റ്റീ. നീ പറഞ്ഞതുപോലെ അവര്‍ വെറുക്കും. നമ്മള്‍ മുകളിലേക്ക് കുതിക്കും. ആമേന്‍' എന്നാണ് ദുല്‍ഖറിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates