ദുൽഖർ സൽമാനെ പ്രധാന കഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ചാർളി. ചിത്രത്തിൽ ചെറിയ വേഷങ്ങളിൽ എത്തിയ താരങ്ങൾപോലും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൂട്ടത്തിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച 'സനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസ'യും നമ്പൻ ഹിറ്റായി. ഇപ്പോൾ ഇതാ കള്ളൻ സിഡൂസയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള സിനിമ ഒരുങ്ങുകയാണ്.
കള്ളൻ ഡിസൂസ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നടൻ ദുൽഖർ സൽമാനാണ് പ്രഖ്യാപനം നടത്തിയത്. ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചര്‍ളിയുടെ സ്വന്തം കള്ളന്‍ ഡിസൂസ സ്വന്തം കഥയുമായി എത്തുകയാണ്. എന്റെ പ്രിയപ്പെട്ട മച്ചാന്‍ സൗബിന്‍, ദിലീഷേട്ടന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. പോസ്റ്റര്‍ മനോഹരമാണ്. രസകരമായ യാത്രപോലെയുണ്ട്- ദുല്‍ഖര്‍ കുറിച്ചു.
റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ചാലില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എഡിറ്റിംഗ് റിസാല്‍ ചീരന്‍. ബി ഹരിനാരായണന്‍റേതാണ് വരികള്‍. സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ. പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates