മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്‘ചത്താ പച്ച: റിങ് ഓഫ് റൗഡീസ്’. അർജുൻ അശോകൻ, റോഷൻ മാത്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം ചെയ്തത്. അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ, പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
മെഗാ സ്റ്റാർ മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 19 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം, റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ്, രമേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസ് കളക്ഷനും നോൺ-തിയറ്റർ വരുമാനവും ഉൾപ്പെടെ 'ചത്താ പച്ച' ഇതിനോടകം 60 കോടി രൂപയിലധികം ഗ്രോസ് നേടിക്കഴിഞ്ഞു. ശങ്കർ എഹ്സാൻ ലോയ് കൂട്ടുകെട്ട് ആദ്യമായി സംഗീതം നൽകിയ മലയാള ചിത്രമാണിത്. ഇതിലെ നാല് ഗാനങ്ങളും ചാർട്ട്ബസ്റ്ററുകളായി മാറി.
ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണം, പ്രവീൺ പ്രഭാകറിന്റെ എഡിറ്റിംഗ്, സനൂപ് തൈക്കൂടത്തിന്റെ തിരക്കഥ, മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, വിനായക് ശശികുമാറിന്റെ വരികൾ, കലൈ കിംഗ്‌സന്റെ ആക്ഷൻ കൊറിയോഗ്രഫി എന്നിവയും ഏറെ പ്രശംസിക്കപ്പെട്ടു. ടി-സീരീസിനാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates