ഫോട്ടോ: ഫേസ്ബുക്ക്
ഫോട്ടോ: ഫേസ്ബുക്ക്

ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം സിനിമയിലേക്ക്; ക്യാരക്ടർ പോസ്റ്റർ  

നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം സിനിമയിൽ അവതരിപ്പിക്കുന്നത്
Published on

ടൻ ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലൂടെയാണ് മറിയം കാമറയ്ക്ക് മുന്നിലെത്തുന്നത്. ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം സിനിമയിൽ അവതരിപ്പിക്കുന്നത്. 

മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ ചെമ്പൻ വിനോദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും മറിയത്തെ കാണാം. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തമാസം ആദ്യം റിലീസ് ചെയ്യും. അങ്കമാലി ഡയറിസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് "ഭീമന്റെ വഴി". ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് നിർമാണം. 
 ചേർന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com