റോഷന്‍ മാത്യു-നിമിഷ സജയന്‍ കൂട്ടുകെട്ട്; റിലീസിനൊരുങ്ങി 'ചേര'

സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ ഒരു സ്ലോ ബേണ്‍ ത്രില്ലറാണ് ചേര
Chera
Chera
Updated on
1 min read

യുവനിരയിലെ ശ്രദ്ധേയനായ റോഷന്‍ മാത്യു, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രം പ്രദര്‍ശന സജ്ജമായി വരുന്നു. മെയ് പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Chera
'പഴയത് പോലെ പറ്റുന്നില്ലെന്ന് അമ്മ പറയും, ശബ്ദം വരെ മാറി'; ബിന്ദു പണിക്കരെക്കുറിച്ച് കല്യാണി

ലൈന്‍ ഓഫ് കളേഴ്സ്, ക്ലാന്‍ ആര്‍ എന്നീ ബാനറുകളില്‍ എം.സി അരുണ്‍, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുകള്‍ കോര്‍ത്തിണക്കിയ ഒരു സ്ലോ ബേണ്‍ ത്രില്ലറാണ് ചേര.

Chera
'വാഴ വളരുന്നു...'; 150 കോടി കടന്ന് രണ്ടാം ഭാഗം; പിന്നാലെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് വിപിന്‍ ദാസ്

ഗുരു സോമ സുന്ദരം, ലെന ,ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫര്‍ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേന്‍, ഗാര്‍ഗി അനന്തന്‍, അര്‍ച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രന്‍, സജിന്‍ ചെറുകയില്‍, ശാരിക ഡോ. രാജേഷ് രാജു ജോര്‍ജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയര്‍, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കോ പ്രൊഡ്യൂസേര്‍സ് - ശിവപ്രസാദ് ശിവ മിത്ര. രതീഷ് സുകുമാരന്‍. എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് - ബിനു കുമാര്‍, സല്യൂട്ടന്‍ . നജിം കോയയും സംവിധായകന്‍ ലിജിന്‍ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം - അലക്സ് ജെ. പുളിക്കല്‍. എഡിറ്റിംഗ് - ഫ്രാന്‍സിസ് ലൂയിസ്.

കലാ സംവിധാനo- ബാവ. വരികള്‍- അന്‍വര്‍ അലി. സംഗീതം -ഷഹബാസ് അമന്‍, അജോയ് ജോസ്. ഒറിജിനല്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍- അജോയ് ജോസ്. മേക്കപ്പ് - രതീഷ് അമ്പാടി. കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സുനില്‍ കാര്യാട്ടുകര. സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍ . സൗണ്ട് മിയ്‌സിംഗ് - വിഷ്ണു സുജാതന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍- സേതു അടൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജി കോട്ടയം.

പ്രൊഡക്ഷന്‍ മാനേജര്‍ - ഷൈന്‍ ഉടുമ്പന്‍ചോല. ലൈന്‍ പ്രൊഡ്യൂസര്‍ - ടോമി വര്‍ഗീസ്. അസോസിയേറ്റ് ഡയറക്ടര്‍ - സുമേഷ് മുണ്ടക്കല്‍, സാന്‍വിന്‍. അസിസ്റ്റന്റ് ഡയറക്ടര്‍ - ആരോമല്‍ ശിവ, അരുണ്‍ കെ. എസ്. സ്റ്റില്‍സ് - മോഹന്‍ സുരഭി. പിആർഒ- വാഴൂര്‍ ജോസ്.

Summary

Chera starring Roshan Mathew and Nimisha Sajayan is set to hit theatres.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com