'ചിന്‍റു' എന്നാണ് വിളിപ്പേര്, ചിന്തകളെ അകറ്റുന്നവൻ എന്ന് മേഘ്നയുടെ അച്ഛന്‍ 

ചിരുവിന്റെ മകന്‍ ചിന്‍റു എന്ന് കുഞ്ഞ് അറിയപ്പെടുമെന്ന് മേഘ്നയുടെ അച്ഛന്‍ പറഞ്ഞു 
'ചിന്‍റു' എന്നാണ് വിളിപ്പേര്, ചിന്തകളെ അകറ്റുന്നവൻ എന്ന് മേഘ്നയുടെ അച്ഛന്‍ 
Updated on
1 min read

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും നടി മേഘ്നയുടേയും കുഞ്ഞിന് 'ചിന്‍റു' എന്ന് പേരിട്ടു. മേഘ്നയുടെ അച്ഛന്‍ സുന്ദര്‍രാജാണ് കുഞ്ഞിന്റെ പേര് പങ്കുവച്ചത്. ചിരുവിന്റെ മകന്‍ ചിന്‍റു എന്ന് കുഞ്ഞ് അറിയപ്പെടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഈ കുഞ്ഞ് തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്‍റു എന്ന പേര് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറ‍ഞ്ഞു. പേരിടീല്‍ ചടങ്ങിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ഒക്ടോബര്‍ 22നായിരുന്നു മേഘ്നക്ക് ആണ്‍കുഞ്ഞ് പിറന്നത്. മേഘ്ന നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി അന്തരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com