Chiranjeevi, Pooja Hegde
Chiranjeevi, Pooja Hegdeവിഡിയോ സ്ക്രീൻഷോട്ട്

'സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും മോശമായി പെരുമാറില്ല'; ചിരഞ്ജീവിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

നിങ്ങളുടെ പേടിയാണ് പലരും ചൂഷണം ചെയ്യുന്നത്.
Published on

കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നടൻ ചിരഞ്ജീവി പറഞ്ഞ പരാമർശം വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകൾ സ്ട്രിക്റ്റ് ആയി നിന്നാൽ ആരും മോശമായി പ്രവർത്തിക്കില്ലെന്നും തെലുങ്ക് സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നിലനിൽക്കുന്നില്ലെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. "സ്ത്രീകളെല്ലാവരും സ്ട്രിക്റ്റ് ആയി നിന്നാല്‍ ആരും മോശമായ രീതിയില്‍ സമീപിക്കില്ലെന്ന് ഉറപ്പാണ്.

നിങ്ങളുടെ പേടിയാണ് പലരും ചൂഷണം ചെയ്യുന്നത്. അതിനെതിരെ പ്രതികരിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. കാസ്റ്റിങ് കൗച്ച് തെലുങ്കില്‍ ഇല്ലെന്ന് തന്നെ ഞാന്‍ ഉറപ്പിച്ച് പറയും." ചിരഞ്ജീവി പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'മന ശങ്കരവരപ്രസാദ ഗാരു'വിന്റെ സക്സസ് മീറ്റിനിടെയായിരുന്നു ചിരഞ്ജീവിയുടെ പ്രതികരണം.

നടന്റെ പരാമർശത്തിനെതിരെ ​ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവർ രം​ഗത്തെത്തിയിരുന്നു. സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് ഒരു യാഥാർത്ഥ്യമാണെന്നും അതിശയോക്തിപരമായ അവകാശവാദമല്ലെന്നും ചിന്മയി പറഞ്ഞു.

ഈ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്ന ഒന്നാണെന്നും ഇപ്പോൾ അവഗണിക്കാൻ കഴിയാത്ത രീതിയിൽ ഗുരുതര പ്രശ്നമായി വളർന്നിരിക്കുന്നുവെന്നും ചിന്മയി പറഞ്ഞിരുന്നു. അതേസമയം ചിന്മയിയുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ രംഗത്തുവന്നിരിക്കുകയാണ്.

Chiranjeevi, Pooja Hegde
മാരിയായി പ്രവീൺ; 'വവ്വാൽ' കാരക്ടർ പോസ്റ്റർ പുറത്ത്

മുൻപ് ആചാര്യ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ പൂജ ഹെഗ്‌ഡെയെ അനുവാദമില്ലാതെ കെട്ടിപിടിക്കുന്ന ചിരഞ്ജീവിയുടെ വിഡിയോയെ മുൻനിർത്തിയാണ് വിമർശനം ഉയർന്നു വരുന്നത്.

Chiranjeevi, Pooja Hegde
സുനിത വില്യംസിനോട് ചോദിക്കാന്‍ എനിക്ക് ചോദ്യങ്ങളുണ്ട്; പദ്മഭൂഷണ്‍ വൈകിയതിനും കാരണമുണ്ടെന്ന് മമ്മൂട്ടി

ചിരഞ്ജീവിയും റാം ചരണും പ്രധാന വേഷത്തിലെത്തിയ ആചാര്യ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുന്ന പൂജയെ ചിരഞ്ജീവി നിർബന്ധിച്ച് വേദിയിൽ തുടരാൻ പറയുന്നതും ഫോട്ടോ എടുക്കാൻ വിളിക്കുന്നതും വിഡിയോയിൽ കാണാം. കൂടാതെ അനുവാദമില്ലാതെ പൂജയെ ചിരഞ്ജീവി കെട്ടിപിടിക്കുന്നതും കാണാം. അന്ന് തന്നെ വലിയ ചർച്ചയായിരുന്നു ഈ സംഭവം.

Summary

Cinema News: Chiranjeevi casting couch statement sparks online debate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com