'ജോണിന്റെ പുറം മുഴുവന്‍ അവർ മാന്തി കീറി, എന്നെ രക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു'; ഭയാനക അനുഭവം പങ്കിട്ട് ചിത്രാംഗദ

ജോണ്‍ ഷര്‍ട്ട് അഴിച്ചു. അദ്ദേഹത്തിന്റെ പുറം മുഴുവന്‍ മാന്തി പൊളിച്ചിരുന്നു
John Abraham, Chitrangada Singh
John Abraham, Chitrangada Singh
Updated on
1 min read

ആള്‍ക്കൂട്ടത്തില്‍ നിന്നും താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പുതിയ സംഭവമല്ല. മലയാള സിനിമയിലെ താരങ്ങള്‍ക്കടക്കം അത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. ഈയ്യടുത്ത് തെന്നിന്ത്യന്‍ നടിമാരായ നിധി അഗര്‍വാളിനും സമാന്തയ്ക്കും ആള്‍ക്കൂട്ടത്തില്‍ നിന്നും മോശം അനുഭവമുണ്ടായത് വാര്‍ത്തയായിരുന്നു.

John Abraham, Chitrangada Singh
'ഞാന്‍ കരണത്തടിച്ചതും അയാള്‍ കാലില്‍ വീണ് വാവിട്ട് കരഞ്ഞു; എല്ലാവരും കയ്യടിച്ചു, പക്ഷെ...; ദുരനുഭവം പങ്കിട്ട് പാര്‍വതി

ഇത് പുതിയ സംഭവമല്ലെന്നും, സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും അതിക്രമം നേരിടേണ്ടി വരാറുണ്ടെന്നാണ് ബോളിവുഡ് നടി ചിത്രാംഗദ സിങ് പറയുന്നത്. നിധി അഗര്‍വാളിനുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കവെ തനിക്കും ജോണ്‍ എബ്രഹാമിനും നേരിടേണ്ടി വന്ന അനുഭവവും പങ്കിടുന്നുണ്ട് ചിത്രാംഗദ സിങ്.

John Abraham, Chitrangada Singh
'ചെറുതായിട്ട് ആളൊന്ന് മാറിയിട്ടുണ്ട്'; ടോക്‌സിക് ടീസറിലുള്ളത് നതാലിയല്ല, 'സെമിത്തേരി ഗേളി'നെ പരിചയപ്പെടുത്തി ഗീതു

''കുറേക്കാലം മുമ്പ് ഞാനും ജോണ്‍ എബ്രഹാമും ഐ, മീ ഓര്‍ മേം എന്ന സിനിമയുടെ പ്രൊമോഷന് പോയിരുന്നു. ഡല്‍ഹിയിലെ ഒരു കോളേജിലാണ് പോയത്. സ്‌റ്റേജില്‍ നിന്നും പോകാനായി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു ചുറ്റും വലിയൊരു ആള്‍ക്കൂട്ടമുണ്ടായി. എല്ലാവരും ജോണിനെ തളളിമാറ്റാന്‍ ശ്രമിക്കുന്നത് കണ്ടു. അദ്ദേഹം തിരിഞ്ഞ് എന്നെ നോക്കി. ശേഷം എന്നെ അവിടെ നിന്നും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു'' താരം പറയുന്നു.

''അദ്ദേഹം എന്നെ സംരക്ഷിച്ച് കാറില്‍ എത്തിച്ചു. കാറില്‍ കയറിയതും ജോണ്‍ ഷര്‍ട്ട് അഴിച്ചു. അദ്ദേഹത്തിന്റെ പുറം മുഴുവന്‍ മാന്തി പൊളിച്ചിരുന്നു. മുഴുവന്‍ പാടുകളായിരുന്നു. എനിക്ക് ഒന്നും സംഭവിച്ചിരുന്നില്ല. അവിടെയുണ്ടായിരുന്ന സ്ത്രീകള്‍ കാരണം ഞാന്‍ സുരക്ഷിതയായി എത്തി. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഞാന്‍ ഞെട്ടി. ജോണ്‍ എന്നെ സംരക്ഷിക്കാന്‍ ശ്രമിച്ചതായിരുന്നു. അദ്ദേഹം എന്റെ പിന്നിലായാണ് വന്നത്. അതിനാലാണ് അദ്ദേഹത്തെ മാന്തിയത്. സ്ത്രീകള്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും അത് സംഭവിക്കും'' എന്നാണ് ചിത്രാംഗദ പറയുന്നത്.

''ചിലപ്പോള്‍ ഇത്തരം സംഭവങ്ങള്‍ കയ്യില്‍ നിന്നും പോകും. വലിയൊരു ആള്‍ക്കൂട്ടത്തെയാണ് നിയന്ത്രിക്കേണ്ടത്. നിധിയുട സംഭവം ഞാന്‍ കണ്ടിരുന്നു. പേടിപ്പെടുത്തുന്നതായിരുന്നു. അവരെ സുരക്ഷിതരായി കൊണ്ടു പോകേണ്ടത് ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. ഇത് ഭയാനകമാണ്'' എന്നും ചിത്രാംഗദ പറയുന്നുണ്ട്.

Summary

Chitrangada Singh recalls mob scratching John Abraham's back as he was trying to protect her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com