ബസിന് പിന്നാലെ ഓടി ധ്രുവ്! 'നീ കാരണം ഞാൻ അഭിമാനിക്കുന്നു'വെന്ന് വിക്രം; രസകരമായ കമന്റുമായി ആരാധകരും

‘ബൈസൺ’ സിനിമയ്ക്ക് വേണ്ടിയുള്ള ധ്രുവിന്റെ പരിശീലന വിഡിയോ ആണ് വിക്രം പങ്കുവച്ചത്.
Dhruv, Vikram
Dhruv, Vikramഇൻസ്റ്റ​ഗ്രാം
Updated on
1 min read

മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ചിത്രമാണ് ബൈസൺ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ മകൻ ധ്രുവ് ബൈസണു വേണ്ടി ചെയ്ത കഠിനാധ്വാനത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിക്രം. ഷൂട്ടിങ് സമയത്തുള്ള ധ്രുവ് വിക്രമിന്റെ വിഡിയോയ്ക്കൊപ്പമാണ് ചിയാൻ അഭിനന്ദനം അറിയിച്ചത്.

‘നീ എനിക്ക് അഭിമാനിക്കാനുള്ളത് തന്നു’ എന്നാണ് വിക്രം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ‘ബൈസൺ’ സിനിമയ്ക്ക് വേണ്ടിയുള്ള ധ്രുവിന്റെ പരിശീലന വിഡിയോ ആണ് വിക്രം പങ്കുവച്ചത്. ബസിന്റെ വേഗതയ്ക്കൊപ്പം ഓടുന്ന ധ്രുവിനെ വിഡിയോയിൽ കാണാം. ഇടയ്ക്ക് ബസ് സ്പീഡ് കൂട്ടുന്നതും ധ്രുവ് ഇതിനനുസരിച്ച് വേഗതയിൽ ഓടുന്നതും കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. 'അച്ഛന്റെ മോൻ തന്നെ', 'അപ്പൻ 8 അടി പാഞ്ഞാൽ പുള്ള 16 അടി പായും' എന്നൊക്കെയാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകൾ.

Dhruv, Vikram
'ഞാനും ഡ്യൂഡ്, ഇനി ദീപിക പദുക്കോണിനെ നായികയാക്കി സിനിമ ചെയ്യണം'; വൈറലായി ശരത്കുമാറിന്റെ വാക്കുകള്‍, വിഡിയോ

കഥാപാത്രത്തിന് വേണ്ടി ധ്രുവ് ഏറ്റെടുത്ത വെല്ലുവിളിയെ ആരാധകർ അഭിനന്ദിക്കുകയാണ്. നേരത്തെ, ‘ബൈസൺ’ സിനിമയുടെ ചിത്രീകരണ വേളയിൽ ഏറ്റ പരിക്കുകളെക്കുറിച്ച് ധ്രുവ് തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ് സമയത്ത് ഇടത് കൈ ഒടിഞ്ഞു. പരിക്ക് മൂലം മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്യേണ്ടി വന്നു.

Dhruv, Vikram
'മാടമ്പള്ളിയിൽ കേട്ടത് അവരുടെ കരച്ചിലുകൾ'; ​ജീത്തു ജോസഫ് കൈ വച്ച 'മണിച്ചിത്രത്താഴ്' സ്ക്രിപ്റ്റ്, വൈറലായി കുറിപ്പ്

കഴുത്തിൽ വലിയ രീതിയിലുള്ള പരിക്കുകളുണ്ടായി. കൈമുട്ട്, വിരലുകള്‍ തുടങ്ങി പല ഭാഗത്തും പരിക്കുകളുണ്ടായി എന്ന് ധ്രുവ് വിക്രം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, പശുപതി, ലാൽ എന്നിവരും ബൈസണിൽ പ്രധാന വേഷങ്ങളിലെത്തി. ഇന്ത്യയിൽ നിന്ന് മാത്രം 33 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്.

Summary

Cinema News: Actor Chiyaan Vikram praises his son Dhruv for Bison movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com