'ദേണ്ടെ വിക്രം...'; മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കൊപ്പം വിക്രം; പാട്ട് പാടിയും നൃത്തം ചെയ്തും താരം, വിഡിയോ

ഒന്ന് നടക്കാനിറങ്ങി, ഒരുപാട് ഓര്‍മകളുമായി തിരികെ വന്നു
Chiyaan VIkram
Chiyaan VIkram
Updated on
1 min read

സോഷ്യല്‍ മീഡിയയ്ക്ക് തീയിട്ട് നടന്‍ ചിയാന്‍ വിക്രം. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കൊപ്പമുള്ള വിക്രമിന്റെ വിഡിയോ വൈറലായി മാറുകയാണ്. മൂന്നാറിലെ തേയില തോട്ടത്തിലൂടെ നടക്കാനിറങ്ങുന്നതിനിടെയാണ് താരം തോട്ടം തൊഴിലാളികളുമായി സംസാരിക്കുകയും ഒപ്പം പാട്ട് പാടുപാടുകയും സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്തത്.

Chiyaan VIkram
'കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നെ തോന്നൂ'; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

''ഒന്ന് നടക്കാനിറങ്ങി, ഒരുപാട് ഓര്‍മകളുമായി തിരികെ വന്നു'' എന്ന കുറിപ്പോടെയാണ് വിക്രം മനോഹരമായ വിഡിയോ പങ്കുവച്ചത്. തോട്ടത്തിലൂടെ നടക്കുകയായിരുന്നു താരത്തെ കണ്ടതും തൊഴിലാളി സ്ത്രീകള്‍ അരികിലേക്ക് വരികയായിരുന്നു. കൂടെ നിന്ന് ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും പറ്റില്ലെന്ന് വിക്രം തമാശയായി പറയുന്നുണ്ട്.

Chiyaan VIkram
'അമ്മ' വിളിയെ ചൊല്ലിയുള്ള വിവാദം; മാപ്പ് പറയുന്നുവെന്ന് ദിയ കൃഷ്ണ; പക്ഷെ ആ ഒരു കാര്യത്തില്‍ മാത്രം!

പിന്നാലെ അടുത്തേക്ക് വരാന്‍ പറഞ്ഞ വിക്രം എല്ലാവരുമായി സംസാരിക്കുകയും പാട്ടു പാടുകയുമൊക്കെ ചെയ്തു. വിക്രമിന്റെ ഇഷ്ടപ്പെട്ട സിനിമകളേയും പ്രകടനങ്ങളേയും കുറിച്ചുമൊക്കെ തൊഴിലാളികള്‍ സംസാരിക്കുന്നുണ്ട്. സാമി, അന്യന്‍ തുടങ്ങിയ സിനിമകളെക്കുറിച്ചാണ് തൊഴിലാളികള്‍ സംസാരിച്ചത്.

പിന്നാലെ അന്യനിലെ അണ്ടാങ്കാക്ക കൊണ്ടകാരി എന്ന പാട്ട് വിക്രം തൊഴിലാളികള്‍ക്കൊപ്പം പാടുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. അവരോടൊപ്പം നൃത്തം ചെയ്ത ശേഷമാണ് വിക്രം മടങ്ങിയത്. മനോഹരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വിക്രമിന്റെ പെരുമാറ്റത്തിലെ ലാളിത്യത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

Summary

Chiyaan Vikram sings and dances with Munnar plantation workers. Video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com