പിറന്നാൾ ആഘോഷ ചിത്രങ്ങൾ അയക്കൂ; 'ജാൻ എ മൻ' താരങ്ങൾക്കൊപ്പം കാണാം 

17ന് നടക്കുന്ന സെലിബ്രിറ്റി പ്രീമിയർ ഷോയിൽ താരങ്ങളോടൊപ്പം സിനിമ കാണാനുള്ള അവസരം ലഭിക്കും
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സംവിധായകൻ ചിദംബരം ഒരുക്കിയിരിക്കുന്ന 'ജാൻ എ മൻ' റിലീസിനൊരുങ്ങുകയാണ്. ബേസിൽ ജോസഫ്‌ അവതരിപ്പിക്കുന്ന 'ജോയ്മോൻ’ എന്ന കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അഭിനേതാക്കളോടൊപ്പം സിനിമ കാണാൻ ഒരു അവസരമൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ.

ബെർത്ഡേ കോൺടസ്റ്റാണ് ഇവർ സംഘടപ്പിക്കുന്നത്. രസകരമായ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ജാൻ എ മൻ ഇൻസ്റ്റഗ്രാം പേജിലേക്ക് അയച്ചു നൽകുന്നതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് നവംബർ 17ന് നടക്കുന്ന സെലിബ്രിറ്റി പ്രീമിയർ ഷോയിൽ താരങ്ങളോടൊപ്പം സിനിമ കാണാനുള്ള അവസരം ലഭിക്കും. നവംബർ 14വരെയാണ് എൻട്രികൾ അയക്കാനുള്ള സമയം.

ജോയ്മോൻറെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലും അതിനെ അതിജീവിക്കാൻ 30-ാം പിറന്നാൾ നാട്ടിലെ പഴയ സഹപാഠികൾക്കൊപ്പം ആഘോഷിക്കുവാൻ അയാൾ തീരുമാനിക്കുന്നതും ഇതിനെ തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലാലും നിൽണായകമായ വേഷത്തിൽ എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Cochin Haneefa, Dileep
Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com