നടി സ്വര ഭാസ്കറിനെതിരെ സൈബർ ആക്രമണം. താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശമാണ് വിമർശനങ്ങൾക്ക് കാരണമായത്. ഇതിനു പിന്നാലെ 'അറസ്റ്റ് സ്വര ഭാസ്‌കര്‍' എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അതിനു പിന്നാലെ ഒരു മാധ്യമത്തിൽ വന്ന തലക്കെട്ടിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വര ഭാസ്കർ.
ഫ്രീ പ്രസ് ജേണല്‍ എന്ന മാധ്യമം വാര്‍ത്തക്ക് നല്‍കിയ തലക്കെട്ടാണ് താരത്തെ ചൊടിപ്പിച്ചത്. 'വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളൂ, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ' എന്നാണ് സ്വരയ്ക്ക് എതിരായ ക്യാംപെയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് തലക്കെട്ടു നൽകിയത്. ഇത്തരത്തിൽ ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണെന്നു പറഞ്ഞുകൊണ്ടാണ് താരത്തിന്റെ വിമർശനം.
'വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് ഒരു സ്ത്രീയെ നിരന്തരം മോശമായി പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുള്‍ക്ക് വേണ്ടി സാധാരണവത്കരിക്കാതിരിക്കൂ ഫ്രീ പ്രസ് ജേണല്‍'- സ്വക കുറിച്ചു.
Constantly harassing a woman with vibrator jibes in a derogatory manner obviously referencing sexual activity is Cyber- sexual harassment..
Dear @fpjindia don’t normalise sexual harassment for the sake of a sensational headline..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates