ഓടി നടന്ന് സിനിമ കാണാം! രജനിക്കും മോഹൻലാലിനുമൊപ്പം ഫഹദും; ഓ​ഗസ്റ്റ് ആര് തൂക്കും? ഈ മാസത്തെ റിലീസുകൾ

ഓ​ഗസ്റ്റിൽ ഓടി നടന്ന് സിനിമ കാണേണ്ട അവസ്ഥയാണ് സിനിമാ പ്രേമികൾക്ക്.
August Releases
ഓ​ഗസ്റ്റ് റിലീസ് (August Releases)ഇൻസ്റ്റ​ഗ്രാം

ഓണാഘോഷത്തിനുള്ള മൂഡ് പതുക്കെ ഓൺ ആയി തുടങ്ങിയിരിക്കുമല്ലേ പലർക്കും. ഓണാഘോഷം ഇത്തവണ എങ്ങനെ വ്യത്യസ്തമാക്കാമെന്നും വസ്ത്രങ്ങൾ ഏത് ഫാഷൻ വേണമെന്നും എവിടെയൊക്കെ ട്രിപ്പ് പോകണമെന്നുമൊക്കെ നിങ്ങളിൽ പലരും ചിന്തിച്ചു തുടങ്ങി കാണും. ഇത്തവണ ഓണാഘോഷത്തിന് മാറ്റേകാൻ സൂപ്പർ സ്റ്റാറുകളുടെയടക്കം ചിത്രങ്ങളുമുണ്ട്. ഓ​ഗസ്റ്റിൽ ഓടി നടന്ന് സിനിമ കാണേണ്ട അവസ്ഥയാണ് സിനിമാ പ്രേമികൾക്ക്. ഓ​ഗസ്റ്റ് മാസത്തിൽ റിലീസാകുന്ന ചിത്രങ്ങളിലൂടെ.

1. കൂലി

Coolie
കൂലിഇൻസ്റ്റ​ഗ്രാം

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ലോകേഷ് സ്റ്റൈലിലുള്ള ഒരു പക്കാ ആക്ഷൻ എന്റർടെയ്നർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ആമിർഖാൻ, നാ​ഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രവും കൂലിയാണ്. ഓ​ഗസ്റ്റ് 14 നാണ് ചിത്രം റിലീസ് ചെയ്യുക.

2. ഹൃദയപൂർവം

Hridayapoorvam
ഹൃദയപൂർവംഇൻസ്റ്റ​ഗ്രാം

സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവം’ ചിത്രത്തിന്റെ ടീസറെത്തി. ഫഹദ് ഫാസിൽ റഫറൻസോടെ രസകരമായാണ് ടീസർ ആരംഭിക്കുന്നത്. മോഹൻലാലിന്റെ അഭിനയ മികവ് ‘ഹൃദയപൂർവ’ത്തിലും പ്രതീക്ഷിക്കാമെന്ന് ടീസർ വ്യക്തമാക്കുന്നു. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഈ ഓണം എന്തായാലും ലാലേട്ടൻ മോളിവുഡ് തൂക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓ​ഗസ്റ്റ് 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.

3. വാർ 2

War 2
വാർ 2ഇൻസ്റ്റ​ഗ്രാം

ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. കിയാര അദ്വാനിയാണ് വാർ 2വിൽ നായികയായെത്തുന്നത്. ഈ മാസം 14 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. രജനികാന്ത് ചിത്രം കൂലിയ്ക്കൊപ്പമാണ് വാർ 2 വിന്റെ വരവ്. അതുകൊണ്ട് തന്നെ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെ പ്രതീക്ഷിക്കാം.

4. ഓടും കുതിര ചാടും കുതിര

Odum Kuthira Chadum Kuthira
ഓടും കുതിര ചാടും കുതിരഇൻസ്റ്റ​ഗ്രാം

ഫഹദ് ഫാസിൽ നായകനായി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവർ നായികമാരാകുന്ന ചിത്രം ഓഗസ്റ്റ് 29ന് പ്രദർശനത്തിനെത്തും.

5. പരം സുന്ദരി

Param Sundari
പരം സുന്ദരിഇൻസ്റ്റ​ഗ്രാം

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് പരം സുന്ദരി. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായികയായെത്തുക. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിനായി സിദ്ധാർഥും ജാൻവിയും കേരളത്തിലെത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഓ​ഗസ്റ്റ് 29 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

Summary

Cinema News: Coolie, Hridayapoorvam and War 2 see August Releases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com