വിവാഹവാഗ്ദാനം ചെയ്ത് ബലാത്സംഗം; രണ്ട് തവണ ഗര്‍ഭച്ഛിദ്രം;  സംഗീത സംവിധായകനെതിരെ വനിതാ ഗാനരചയിതാവ്

പ്രമുഖ സംഗീത സംവിധായകനും ഗായകനുമെതിരെ പരാതിയായി വനിതാ ഗാനരചയിതാവ്
രാഹുല്‍ ജയിന്‍ ചിത്രം/ ഇന്‍സ്റ്റഗ്രാം
രാഹുല്‍ ജയിന്‍ ചിത്രം/ ഇന്‍സ്റ്റഗ്രാം
Updated on
1 min read

മുംബൈ: പ്രമുഖ സംഗീത സംവിധായകനും ഗായകനുമെതിരെ പരാതിയായി വനിതാ ഗാനരചയിതാവ്. വിവാഹവാഗ്ദാനം ചെയ്ത് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ബോളിവുഡ് സംഗീത സംവിധായകന്‍ രാഹുല്‍ ജെയ്‌നിനെതിരെയാണ് 36കാരിയുടെ പരാതി.

യുവതിയെ രാഹുല്‍ ജെയിന്‍ രണ്ട് തവണ ഗര്‍ഭിണിയാക്കിയതായും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു. മൂന്നാം തവണ ഗര്‍ഭിണിയായപ്പോള്‍ യുവതി ഗര്‍ഭച്ഛിദ്രത്തിന് തയ്യാറായില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ ജെയിന്‍ തയ്യാറായില്ലെന്നും യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതായും പൊലീസ് പറയുന്നു.

പരാതിക്കാരിയായ യുവതി നിരവധി സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും പാട്ടെഴുതിയിട്ടുണ്ട്. 2018ലാണ് യുവതി ഭര്‍ത്താവിനും കുഞ്ഞിനൊപ്പം മുംബൈയിലെത്തിയത്. രണ്ട്് പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം 2016ലാണ് ജെയിനിനെ യുവതി ആദ്യം കാണുന്നത്. യുവതിയും ഭര്‍ത്താവുമായി നല്ല ബന്ധമല്ലെന്നറിഞ്ഞ ജെയിന്‍ ഈ അവസരം മുതലെടുത്ത് ബന്ധം സ്ഥാപിച്ചു. 2019ല്‍ യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോനം നേടുകയും ജെയിനിനുമൊപ്പം താമസിക്കുകയുമായിരുന്നു. കുഞ്ഞ് പിറന്നിട്ടും വിവാഹം കഴിക്കാന്‍ ജെയ്ന്‍ തയ്യാറായില്ലെന്നും വീട്ടില്‍ നിന്ന് നിര്‍ബന്ധിച്ച് തന്നെയും മകനെയും ഇറക്കിവിട്ടെന്നും യുവതി പറയുന്നു. ഇതിന് പിന്നാലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ യുവതിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

2016ല്‍ ഫീവര്‍ എന്ന ചിത്രത്തൂലൂടെയാണ് ജെയിന്‍ ബോളിവുഡില്‍ അരങ്ങേറിയത്. നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹത്തിന്റെതായി ഒട്ടേറെ ഹിറ്റുകളുമുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Murali Gopy
Deool band 2, Shahrukh Khan
Tovino, V D Satheesan, Anto Joseph
Mammootty, Rajkumar Periasamy
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com