കോസ്റ്റ്യൂം ഡിസൈനറിൽ നിന്ന് സംവിധായികയായി സ്റ്റെഫി സേവ്യർ; ഷറഫുദ്ദീൻ-‌രജിഷ ചിത്രം ഒരുങ്ങുന്നു

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്
ചിത്രം: ‍ഇൻ‌സ്റ്റ​ഗ്രാം
ചിത്രം: ‍ഇൻ‌സ്റ്റ​ഗ്രാം
Updated on
1 min read

കോസ്റ്റ്യൂം ഡിസൈനറിൽ നിന്ന് സംവിധായികയായി ചുവടുമാറുകയാണ് സ്റ്റെഫി സേവ്യർ. രജിഷ വിജയൻ, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സ്റ്റെഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. 

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആ നാടിന്റെ സംസ്‍കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഇത്. വിജയരാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഖദ, ആർഷാ ബൈജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മഹേഷ് ഗോപാലും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.  ബി ത്രീ എം ക്രിയേഷന്റെ ബാനറിൽ ആണ് നിർമാണം. ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. ഹിഷാം അബ്‍ദുൽ‌ വഹാബ് ആണ് സംഗീത സംവിധായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com