'നിങ്ങളും ഒരു ക്രിസ്ത്യാനിയല്ലേ?' ചേരയുടെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം 

പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ നിർമിച്ചിരിക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രമായ ചേരയുടെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. ചേരയുടെ ഇന്ന് പുറത്തുവിട്ട ഫസ്​റ്റ്​ലുക്​ പോസ്​റ്റർ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന് പിന്നാലൊണ് കുഞ്ചോക്കോ ബോബനെതിരെ സൈബർ ആക്രമണം ഉയർന്നത്​.  ലിജിൻ ജോസ്​ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര. 

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശിൽപമായ പിയാത്തയെ ഓർമിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ നിർമിച്ചിരിക്കുന്നത്​. കുരിശിൽ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി പോസ്റ്ററിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് സൈബറിടത്തിൽ വിമർശനം ഉയരുന്നത്. സിനിമയിലൂടെ​ ക്രിസ്​ത്യാനികളെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് വിമർശകർ പറയുന്നത്. 

നജീം കോയയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ അരുൺ എം സി ആണ് നിർമാണം. ഷഹബാസ് അമൻ സംഗീതവും അൻവർ അലി ​ഗാനരചനയും നിർവ്വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Keerthy Suresh
Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
X

FOLLOW US

ON GOOGLE DISCOVER