'D16'ക്ക് ശേഷം കാര്‍ത്തിക് നരേന്റെ 'നരഗാസുരന്‍'; ഇന്ദ്രജിത്ത് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

'D16'ക്ക് ശേഷം കാര്‍ത്തിക് നരേന്റെ 'നരഗാസുരന്‍'; ഇന്ദ്രജിത്ത് പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

അരവിന്ദ് സ്വാമിയും ചിത്രത്തില്‍  പ്രധാന വേഷം ചെയ്യുന്നുണ്ട്
Published on

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധേയനായ കാര്‍ത്തിക് നരേന്റെ രണ്ടാമത്തെ ചിത്രത്തില്‍ മലയാള താരം ഇന്ദ്രജിത്ത് പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. നരഗാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ താന്‍ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് ഇന്ദ്രജിത്ത്് തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഗൗതം മേനോന്റെ ഒണ്‍ഡ്രാഗ എന്റെര്‍ടെയ്ന്‍മന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അരവിന്ദ് സ്വാമിയും ചിത്രത്തില്‍  പ്രധാന വേഷം ചെയ്യുന്നുണ്ട്. 21-ാം വയസ്സില്‍ ധ്രുവങ്ങള്‍ 16 പോലെ സസ്‌പെന്‍സ് നിറഞ്ഞ ചിത്രമൊരുക്കി പ്രേക്ഷക,നിരൂപക പ്രശംസ നേടിയ സംവിധായകനാണ് കാര്‍ത്തിക്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പത്ത് തമിഴ് ചിത്രങ്ങളില്‍ ഇടം പിടിക്കാനും ഉ16ന് കഴിഞ്ഞു. ചിത്രം റഹ്മാന്റെ നായക സ്ഥാനത്തേക്കുള്ള മടങ്ങിവരവുകൂടിയായിരുന്നു.

 വിവരം ഇന്ദ്രജിത്ത് പുറത്തുവിട്ടതിന് ശേഷം ആവേശത്തിലാണ് ഇന്ദ്രജിത്ത് ആരാധകര്‍. ഇന്ദ്രജിത്തിന് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ അവസരമുണ്ടാക്കുന്ന ചിത്രമായിരിക്കും നരഗാസുരനെന്ന് പോസ്റ്റിന് താഴെ ആരാധകര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com