ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു

1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

ചെന്നൈ; പ്രശസ്ത സം​ഗീതജ്ഞനും ചലച്ചിത്ര സം​ഗീത സംവിധായകനുമായ വി ദക്ഷിണാമൂർത്തിയുടെ ഭാര്യ കല്യാണിയമ്മാൾ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം.

17ാം വയസിൽ വിവാഹം

1948 ലാണ് ദക്ഷിണാമൂർത്തിയും കല്യാണിയമ്മാളും വിവാഹിതരാവുന്നത്. നാ​ഗർകോവിൽ സ്വദേശിനിയായ കല്യാണിയമ്മാൾക്ക് അപ്പോൾ 17 വയസായിരുന്നു പ്രായം. വിവാഹശേഷം ദക്ഷിണാമൂർത്തിയുടെ സം​ഗീതപരിപാടികൾ, അഭിമുഖങ്ങൾ, റെക്കോർഡിങ്തുടങ്ങിയവയുടെ മേൽനോട്ടം ഇവർക്കായിരുന്നു. സം​ഗീത സംവിധാനത്തിന് മരണാനന്തര ബഹുമതിയായി ദക്ഷിണാമൂർത്തിക്കു ലഭിച്ച കേരള സംസ്ഥാന പുരസ്കാരം കല്യാണിയമ്മാളിനാണ് കൈമാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com