'ഈ സ്നേഹം ഒരിക്കലും മങ്ങരുതേ എന്ന പ്രാർത്ഥന മാത്രം..', സ്വാസികയുടെ വിവാഹത്തില്‍ തിളങ്ങി താരസുന്ദരികള്‍; ചിത്രം

സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമ-സീരിയില്‍ താരങ്ങള്‍
സ്വാസിക-പ്രേം വിവാഹത്തില്‍ തിളങ്ങി സരയൂ, ദേവി ചന്ദന, രചന നാരായണന്‍കുട്ടി, മഞ്ജു പിള്ള
സ്വാസിക-പ്രേം വിവാഹത്തില്‍ തിളങ്ങി സരയൂ, ദേവി ചന്ദന, രചന നാരായണന്‍കുട്ടി, മഞ്ജു പിള്ളഇന്‍സ്റ്റഗ്രാം
Updated on
1 min read

ടി സ്വാസികയുടെ വിവാഹത്തില്‍ തിളങ്ങി സരയൂ മോഹന്‍, മഞ്ജു പിള്ള, ദേവി ചന്ദന, രചന നാരായണന്‍കുട്ടി. സ്വാസികയുടെ അടുത്ത സുഹൃത്തുക്കളായ നാലുപേരും ഓരേ പാറ്റേണിലുള്ള വ്യത്യസ്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വിവാഹത്തിന് താരങ്ങള്‍ ഒരുമിച്ചു കൂടിയത് ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വെഡ്ഡിങ് സ്‌പോർട്ടായ തിരുവനന്തപുരത്തെ ബീച്ചില്‍ നാലും പേരും ചേര്‍ന്ന് നൃത്തം ചെയ്യുന്നതും ആഘോഷിക്കുന്നതുമായ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

'ഈ സ്‌നേഹം... ഈ സന്തോഷം അതൊരിക്കലും മങ്ങരുതേ എന്ന പ്രാര്‍ത്ഥന മാത്രം. ഞങ്ങളുടെ സുന്ദരിക്കുട്ടി സ്വപ്‌നസ്പര്‍ശമുള്ള പെണ്‍കുട്ടി പാറുവിന്റെ വലിയ ദിവസമാണ്. ഇന്നലെ വളരെ അധികം വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഈ ഫോട്ടോയില്‍ പാറു ഇല്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ ഉടനീളം അവള്‍ മാത്രമായിരുന്നു. സരയു, ദേവി ചന്ദന, മഞ്ജു പിള്ള ... എനിക്ക് നിങ്ങളെ എല്ലാവരെയും പെരുത്തിഷ്ടാണേ'- എന്ന് രചന നാരായണന്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്വാസിക-പ്രേം വിവാഹത്തില്‍ തിളങ്ങി സരയൂ, ദേവി ചന്ദന, രചന നാരായണന്‍കുട്ടി, മഞ്ജു പിള്ള
'നമുക്ക് കല്യാണം കഴിച്ചാലോ? സീരിയൽ ഷൂട്ടിനിടെ ഞാനാണ് പ്രപ്പോസ് ചെയ്തത്': പ്രണയകഥ പറഞ്ഞ് സ്വാസിക

'മനം പോലെ മംഗല്യം' എന്ന സീരിയലില്‍ പ്രേമും സ്വാസികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ നിരവധി സിനിമാ-സീരിയല്‍ താരങ്ങള്‍ എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mysskin, Swasika
nithin
arrest
vd satheesan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com