'ഇപ്പോൾ എന്റെ ഉത്തരവാദിത്വം കൂടി, പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ'; നന്ദി പറഞ്ഞ് 'ധുരന്ധർ' താരം

റഹ്മാൻ ഡക്കൈറ്റിന്റെ സഹോദരൻ ഉസൈർ ബലൂച് ആയാണ് ധുരന്ധറിൽ നടൻ എത്തിയത്.
Danish Pandor, Dhurandhar
Danish Pandor, Dhurandharഇൻസ്റ്റ​ഗ്രാം
Updated on
1 min read

എന്ത് തന്നെയായാലും നന്ദിയോടെ ഇരിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ധുരന്ധർ താരം ദാനിഷ് പണ്ഡോർ. ധുരന്ധർ റിലീസായതു കൊണ്ട് തന്നെ ഇത്തവണത്തെ ഈദ് തനിക്ക് വളരെ സ്പെഷ്യലാണെന്നും ദാനിഷ് പറഞ്ഞു. ബലൂച് ​ഗാങ് ലീഡർ റഹ്മാൻ ഡക്കൈറ്റിന്റെ സഹോദരൻ ഉസൈർ ബലൂച് ആയാണ് ധുരന്ധറിൽ നടൻ എത്തിയത്.

ധുരന്ധർ ആദ്യ ഭാ​ഗത്തിൽ ഉള്ളതിനേക്കാൾ പെർഫോമൻസും സ്ക്രീൻ സ്പെയ്സും കൂടുതലുണ്ട് രണ്ടാം ഭാ​ഗത്തിൽ ദാനിഷിന്. വിജയം എന്തായാലും നന്ദി എപ്പോഴും ഉണ്ട്, കാരണം അത് ഈ യാത്രയുടെ ഒരു ഭാഗം മാത്രമാണെന്ന് ദാനിഷ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"വിജയം എന്തായാലും നന്ദി എപ്പോഴും ഉണ്ട്, കാരണം അത് ഈ യാത്രയുടെ ഒരു ഭാഗം മാത്രമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ രാവിലെ ഉണരുമ്പോൾ, നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കുന്നതിന് നന്ദിയുള്ളവരായിരിക്കുക എന്നതാണ്. കഴിഞ്ഞ വർഷം ഞാൻ നന്ദിയുള്ളവനായിരുന്നു, ഈ വർഷവും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്, ഭാവിയിലും ഞാൻ അങ്ങനെ തന്നെ തുടരും".- ദാനിഷ് പറഞ്ഞു.

ധുരന്ധർ തനിക്ക് നേടിത്തന്ന ജനപ്രീതിയെയും വിജയത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തോടും ദാനിഷ് പ്രതികരിച്ചു. "അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്, വിനയപൂർവം ജീവിക്കുകയും അതിൽ ഉറച്ചുനിൽക്കുന്നതുമാണ് പ്രധാനം. കഴി‍ഞ്ഞ സിനിമ പോലെ തന്നെ നമ്മളും മികച്ചതാണ്. ഞാൻ മറ്റൊരു പ്രൊജക്റ്റിന്റെ തിരക്കുകളിലാണിപ്പോൾ.

Danish Pandor, Dhurandhar
'നടൻമാരുടെ കാര്യത്തിലെന്താണ് നിങ്ങൾ പ്രായം പറയാത്തത്, ഇതാണോ പത്രപ്രവർത്തനം'; വിവാഹവാർത്തകൾ തള്ളി അനുഷ്കയുടെ ടീം

അതിനു വേണ്ടി പ്രവർത്തിക്കുന്നു. എന്നെ ഇത്രയധികം സ്നേഹിച്ച പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് ഇതൊക്കെ ഒരു അതിശയമായാണ് തോന്നുന്നത്. എല്ലാവരോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്.

Danish Pandor, Dhurandhar
'ആട് 3'യ്ക്ക് നെ​ഗറ്റീവ് റിവ്യൂ: ആറാട്ടണ്ണനെ മർദിച്ച് യുവാവ്; പരാതി കൊടുത്തതിന് പിന്നാലെ മാപ്പ് പറച്ചിൽ

എന്നാലിപ്പോൾ എന്റെ ഉത്തരവാദിത്വം കൂടിയിരിക്കുകയാണ്. എന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താനാകില്ലല്ലോ".- ദാനിഷ് പറഞ്ഞു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിങ്, ആർ മാധവൻ, സാറ അർജുൻ, അർജുൻ രാംപാൽ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

Summary

Cinema News: Actor Danish Pandor on Dhurandhar The Revenge success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com