'നിനക്ക് ആണത്തം കൂടുതലാണ്, ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ആണാകാം'; അധിക്ഷേപിച്ചവന് ദയയുടെ 'മൈക്ക് ഡ്രോപ്പ്' മറുപടി

നേരത്തെ താന്‍ വണ്ണം വച്ചുവെന്ന് പറഞ്ഞവര്‍ക്ക് ദയ നല്‍കിയ മറുപടിയും വൈറലായിരുന്നു
Daya Sujith
Daya Sujithഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവിന്റേയും മകള്‍ ദയ സുജിത്ത്. സോഷ്യല്‍ മീഡിയ താരമായ ദയയുടെ ഫോട്ടോഷൂട്ടുകളും വിഡിയോകളുമെല്ലാം ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടാനും ദയയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം പലപ്പോഴും അധിക്ഷേപങ്ങളേയും ദയയ്ക്ക് നേരിടേണഅടി വന്നിട്ടുണ്ട്.

Daya Sujith
'ഞങ്ങള്‍ ആരേയും വണ്ടി കയറ്റി കൊന്നിട്ടില്ല, തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല'; ജിഷിനെ വിമര്‍ശിക്കുന്നവരോട് അമേയ

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം തനിക്ക് വന്നൊരു അധിക്ഷേപ കമന്റിന് ദയ മറുപടി നല്‍കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ദയയുടെ പ്രതികരണം. നിന്നെ കാണാന്‍ ആണത്തം കൂടുതലാണെന്നും ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ഒരു ആണായി മാറുമെന്നുമായിരുന്നു ദയയെ അധിക്ഷേപിച്ച് ഒരാള്‍ പറഞ്ഞത്.

Daya Sujith
'നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും'; പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മീനാക്ഷി

എന്റെ പൗരുഷം നിന്നെ അസ്വസ്ഥനാക്കുന്നുണ്ടോ? എന്നാണ് അയാളോട് ദയ ചോദിക്കുന്നത്. ''ഒരു പയ്യന്‍ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ജിമ്മില്‍ കൂടി പോയിക്കഴിഞ്ഞാല്‍ നീ പൂര്‍ണമായും ഒരു ആണായി മാറുമെന്ന് അയാള്‍ പറഞ്ഞു. എന്റെ ആണത്തം നിന്നില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതില്‍ ഖേദമുണ്ട്. എന്റെ ആണത്തത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര പൗരുഷം നിനക്കില്ലാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നേക്കാള്‍ വലിയ ആണ് നീയാണെന്ന് കരുതാന്‍ മാത്രം ആണത്തം നിനക്കില്ലാത്തതില്‍ വിഷമമുണ്ട്.'' എന്നാണ് ദയയുടെ മറുപടി.

മുമ്പും അധിക്ഷേപിക്കാന്‍ ശ്രമിച്ചവര്‍ക്ക് ദയ മറുപടി നല്‍കിയിട്ടുണ്ട്. നേരത്തെ താന്‍ വണ്ണം വച്ചുവെന്ന് പറഞ്ഞവര്‍ക്ക് ദയ നല്‍കിയ മറുപടിയും വൈറലായിരുന്നു. ''ഒരു അമ്മച്ചി വന്നിട്ട് ജാനി നീ അങ്ങ് ഫുള്‍ വണ്ണം വച്ചല്ലോ, രണ്ട് വര്‍ഷം മുമ്പ് കണ്ട നീയല്ലല്ലോ എന്നാണ് പറഞ്ഞത്. ആന്റി ആദ്യം തന്നെ പറയട്ടെ നിങ്ങള്‍ ഒരു ഫ്രിഡ്ജ് പോലെയാണ്. എന്നിട്ട് എന്റെ ശരീരത്തെപ്പറ്റി പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്? എന്നോട് കളിക്കല്ലേ?'' എന്നാണ് ദയ പറഞ്ഞത്.

Summary

Daya Sujith gives reply to a guy who she is manly and will be a compelete man if she went to gym.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com