'അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് ഞാന്‍, സമൂഹം പറയുന്നത് നോക്കണ്ട, സന്തോഷമാണ് വലുത്'; തുറന്നു പറഞ്ഞ് ദയ

ഒരു കാര്യത്തിലായിരുന്നു വിഷമം
Daya Sujith
Daya Sujithഇന്‍സ്റ്റഗ്രാം
Updated on
1 min read

അച്ഛനോടും അമ്മയോടും പിരിയാന്‍ പറഞ്ഞത് താനാണെന്ന് മഞ്ജുപിള്ളയുടേയും സുജിത് വാസുദേവിന്റേയും മകള്‍ ദയ സുജിത്. സമൂഹം എന്ത് പറയുന്നുവെന്ന് നോക്കണ്ട, സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് താന്‍ പറഞ്ഞുവെന്നാണ് ദയ പറയുന്നത്. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ദയയുടെ പ്രതികരണം. അമ്മ മഞ്ജുപിള്ളയും ദയയ്‌ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

Daya Sujith
'സര്‍ജറി ചെയ്ത് വണ്ണം കുറയ്ക്കാന്‍ നോക്കി, ഡോക്ടറെ കണ്ട് വന്ന ശേഷം പൊട്ടിക്കരഞ്ഞു'; തുറന്നു പറഞ്ഞ് മഞ്ജിമ മോഹന്‍

''ഇത് ഇവര്‍ മുമ്പൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ഇതാണ് സത്യം. തങ്ങള്‍ പിരിയുകയാണെന്ന് രണ്ട് പേരും വന്ന് പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാനാണ്. ഇവര്‍ പിരിയണമെന്നാണ് ഞാനും ആഗ്രഹിച്ചത്. സമൂഹം പലതും പറയുമെന്ന് എല്ലാവരും പറഞ്ഞു. ഇത് അമ്മയുടെ രണ്ടാം വിവാഹമാണ്, സ്ത്രീയാണ്, അതിനാലൊക്കെ സമൂഹം പലതും പറയുമെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ ഇവര്‍ രണ്ടു പേരും ഈ ബന്ധത്തില്‍ സന്തുഷ്ടരല്ല. പിന്നെ എന്തിനാണ് നിര്‍ബന്ധിച്ച് നിര്‍ത്തുന്നത്? '' എന്നാണ് ദയ പറയുന്നത്.

Daya Sujith
'നിന്റെ പൂര്‍വികര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ എന്റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കുകയായിരുന്നു'; വിദ്വേഷത്തിന് ജാവേദ് അക്തറുടെ മറുപടി

ഇവര്‍ക്ക് അവരവരെ തന്നെ നഷ്ടമാകുന്നത് ഞാന്‍ കണ്ടു. അത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇവര്‍ സന്തുഷ്ടരാണെങ്കില്‍, പിരിഞ്ഞിട്ടാണെങ്കിലും, ഞാനും സന്തുഷ്ടയാണ്. എന്റെ പിന്തുണയുണ്ടാകും. ആളുകള്‍ എന്ത് പറയുമെന്ന് നോക്കണ്ട, പിരിഞ്ഞോളൂവെന്ന് ഞാന്‍ പറഞ്ഞുവെന്നും താരപുത്രി പറയുന്നു. അച്ഛനും അമ്മയും പിരിയുന്ന സമയത്തെ വിഷമം താന്‍ എങ്ങനെയാണ് നേരിട്ടതെന്നും ദയ പറയുന്നുണ്ട്.

വിഷമമുണ്ടെങ്കില്‍ ആരെയെങ്കിലും ഒരാളെ കണ്ടുപിടിച്ച് സംസാരിക്കണം. വച്ചു കൊണ്ടിരിക്കരുത്. ഞാന്‍ സംസാരിച്ചുവെന്നാണ് ദയ പറയുന്നത്. അതേസമയം ഒരു കാര്യത്തിലായിരുന്നു തനിക്ക് വിഷമമുണ്ടായിരുന്നതെന്നും ദയ പറയുന്നുണ്ട്. ''ഫാമിലി ട്രിപ്പ്. പണ്ട് ഞാന്‍ നിര്‍ബന്ധിച്ചാണ് ഹോങ്കോങ് പോയതും സിംഗപ്പൂര്‍ പോയതുമെല്ലാം. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. അതാണ് ഞാന്‍ മിസ് ചെയ്തത്'' എന്നാണ് ദയ പറയുന്നത്.

അമ്മയോട് എന്തുണ്ടെങ്കിലും ഞാന്‍ സംസാരിക്കും. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. അച്ഛനോടും സംസാരിക്കും. അമ്മൂമ്മയോടും സംസാരിക്കും. അമ്മൂമ്മയ്ക്ക് വിഷമമുണ്ടെങ്കില്‍ എന്നോടും പറയുമെന്നും ദയ പറയുന്നു. അമ്മയുടെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്താനാണ് ദയയുടെ ആഗ്രഹം. മോഡലിങില്‍ കയ്യടി നേടാന്‍ സാധിച്ച ദയയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുണ്ട്.

Summary

Daya Sujith says she gave full support when mother Manju Pillai and father Sujith Vasudev decided to seperate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com