‘ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടെന്ന് കരുതി’; പ്രണയത്തെക്കുറിച്ച് നിഖില വിമൽ

പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹം തോന്നാറുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങൾ കാണുമ്പോൾ ആ ആഗ്രഹം മാറും.
Nikhila Vimal
Nikhila VimalInstagram
Updated on: 
1 min read

പ്രണയബന്ധങ്ങളോടുള്ള തന്റെ കാഴ്ചപ്പാടും റിലേഷൻഷിപ്പുകളെക്കുറിച്ചുള്ള നിലപാടും പങ്കുവെച്ച് നടി നിഖില വിമൽ. പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹം ചിലപ്പോഴുണ്ടാകാറുണ്ടെങ്കിലും സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങൾ കാണുമ്പോൾ ആ ചിന്ത മാറുമെന്നും ജീവിതത്തിലെ മറ്റു സമ്മർദങ്ങൾക്കിടയിൽ ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നും നിഖില പറഞ്ഞു.

ബിഹൈൻഡ്‌വുഡ്‌സ് മാക്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രം 'ഹലോ കാതൽ'ന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെയാണ് പ്രണയത്തെക്കുറിച്ചും റിലേഷൻഷിപ്പുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് നിഖില മറുപടി നൽകിയത്.

റിലേഷൻഷിപ്പുകൾ തെറ്റാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും എന്നാൽ അത്തരം ബന്ധങ്ങളെക്കുറിച്ച് ഉപദേശം നൽകാൻ കഴിയുന്ന ഒരാളല്ല താനെന്നും നിഖില പറഞ്ഞു. ഒരു റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോഴാണല്ലോ അതിനെക്കുറിച്ച് ഉപദേശം നൽകാൻ സാധിക്കുക. പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹം ചിലപ്പോഴൊക്കെ തോന്നാറുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ പ്രണയബന്ധങ്ങൾ കാണുമ്പോൾ ആ ആഗ്രഹം മാറും, നിഖില പറഞ്ഞു.

നിഖില വിമലിന്റെ വാക്കുകൾ:

“റിലേഷൻഷിപ്പ് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. എന്നാൽ റിലേഷൻഷിപ്പുകളിൽ അഡ്വൈസ് നൽകാനാവുന്ന ആളല്ല ഞാൻ. ഒരു റിലേഷൻഷിപ്പിൽ ആണെങ്കിലല്ലേ അതിനെക്കുറിച്ച് ഉപദേശം നൽകാൻ സാധിക്കുക. പ്രണയത്തിലായിരിക്കണമെന്ന ആഗ്രഹമൊക്കെ ചിലപ്പോഴുണ്ടാകും. പക്ഷേ, സുഹൃത്തുക്കളുടെ പ്രണയം കാണുമ്പോൾ ആ ആഗ്രഹം മാറും. ഒരു ദിവസം ഉരുകിയുരുകി പ്രണയിക്കും, അടുത്ത ദിവസം വഴക്കിടും. അത്രയല്ലേയുള്ളൂ?

അവർ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ വഴക്കിടുന്നതാണ് ഞാൻ കാണുന്നത്. അതിനെക്കുറിച്ച് ചോദിച്ചാൽ സ്നേഹമുള്ളിടത്ത് വഴക്കുമുണ്ടാകുമെന്ന് പറയും. ജീവിതത്തിൽത്തന്നെ ധാരാളം സമ്മർദങ്ങളും പ്രശ്നങ്ങളുമുണ്ട്. അതിനിടയിൽ ഒരു റിലേഷൻഷിപ്പ് കൂടി നൽകുന്ന സമ്മർദം താങ്ങേണ്ടതില്ലെന്ന് കരുതി.”

അതേസമയം, നിഖില പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ഹലോ കാതൽ'. നിഖിലയ്ക്കൊപ്പം ആര്യ, വൈഷ്ണവി ചൈതന്യ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'പ്രണയവിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ മുരളിയാണ് സംവിധാനം. ആര്യയുടെ ഉടമസ്ഥതയിലുള്ള ദി ഷോ പീപ്പിൾ, സിൽവർ ഗ്രെയിൻ പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Summary

‘Decided not to bear the pressure that a relationship brings’; Nikhila Vimal on romance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jasmin Bhasin
Dhyan Sreenivasan
Saiju Kurup
SRK
X

FOLLOW US

ON GOOGLE DISCOVER