

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ദീപിക പദുക്കോണും രൺവീർ സിങും. തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരുമിപ്പോൾ. കുടുംബത്തോടൊപ്പം തന്റെ ഗർഭകാലം ആസ്വദിക്കുന്ന ദീപികയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പലപ്പോഴായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ആരാധകരുടെ മനം കവരുന്നത്.
ഭർത്താവ് രൺവീറിനെക്കുറിച്ചാണ് ദീപികയുടെ പോസ്റ്റ്. ഓരോ അഞ്ച് സെക്കന്റിലും എന്റെ ഭർത്താവിനെ നോക്കുന്ന ഞാൻ, കാരണം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്യൂട്ടും സുന്ദരനുമാണ് അദ്ദേഹമെന്നാണ് ദീപിക കുറിച്ചിരിക്കുന്നത്. 2018 ലായിരുന്നു ദീപികയുടേയും രൺവീറിന്റെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹിതരായത്.
സെപ്റ്റംബറിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുക. രൺവീറിനൊപ്പമുള്ള യാത്ര ചിത്രങ്ങളും ഇടയ്ക്കിടെ ദീപിക പങ്കുവയ്ക്കാറുണ്ട്. ഫൈറ്റർ ആണ് ദീപികയുടേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം. പ്രഭാസ് നായകനായെത്തുന്ന കൽക്കി 2898 എഡിയാണ് ദീപികയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിങ്കം എഗെയ്ൻ എന്ന ചിത്രവും ദീപികയുടേതായി വരാനുണ്ട്. അതേസമയം ആലിയ ഭട്ടിനൊപ്പം റോക്കി ഔർ റാണി കി പ്രേം കഹാനിയാണ് രൺവീറിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയത്. ഡോൺ 3 ആണ് രൺവീറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates