

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുണ്ട് ദീപികയ്ക്ക്. പ്രഭാസിനൊപ്പം കൽക്കി 2898 എഡി ആണ് ദീപികയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദീപികയും രൺവീറുമിപ്പോൾ. സെപ്റ്റംബറിൽ തങ്ങളുടെ കുഞ്ഞതിഥിയെത്തുമെന്നാണ് താരങ്ങൾ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടിയായി കൂടിയാണ് ദീപിക തന്റെ പുത്തൻ ചിത്രങ്ങളിലൂടെ നൽകുന്നത്. നിറവയറിൽ മഞ്ഞ നിറത്തിലെ ഗൗണിൽ അതിമനോഹരിയായാണ് ദീപികയെ കാണാനാവുക. ദീപികയുടെ തന്നെ ബിസിനസ് സംരംഭമായ 82 ഇ യുടെ പ്രൊമോഷൻ ചടങ്ങിലാണ് ദീപിക ഈ ഔട്ട്ഫിറ്റിലെത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ദീപികയ്ക്ക് നേരെ സൈബർ ആക്രമണവും വിമർശനവുമുയർന്നത്. ദീപികയുടെ ചിത്രങ്ങൾക്ക് താഴെ താരം വയർ കെട്ടിവച്ചതാണെന്നും താരത്തിന്റെ വ്യാജ ഗർഭമാണെന്ന തരത്തിലുമാണ് കമന്റുകൾ വന്നത്. നടി ആലിയ ഭട്ട് ഉൾപ്പെടെ നിരവധി പേരാണ് അന്ന് ദീപികയെ പിന്തുണച്ച് രംഗത്തെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജനുവരിയിലാണ് അമ്മയാകാൻ പോകുന്നുവെന്ന വിവരം ദീപിക ആരാധകരുമായി പങ്കുവയ്ക്കുന്നത്. രൺവീറുമായുള്ള ദീപികയുടെ പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതേസമയം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കിയിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates