ശരിക്കും ലേഡി സിങ്കം തന്നെ! ദീപികയുടെ ബെസ്റ്റ് ടൈം; വരാൻ പോകുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളിതാ

ഈ ചിത്രങ്ങളെല്ലാം തന്നെ മുൻ നിര സംവിധായകർക്കൊപ്പവും വൻ ബജറ്റിലാണ് ഒരുങ്ങുന്നതും.
Deepika Padukone
ദീപിക പദുക്കോൺ (Deepika Padukone)ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലെ ലേഡി സിങ്കം എന്നാണ് ആരാധകർക്കിടയിൽ നടി ദീപിക പദുക്കോൺ (Deepika Padukone) അറിയപ്പെടുന്നത്. മകൾ ദുവ ജനിച്ചതിന് പിന്നാലെ സിനിമയിൽ നിന്ന് ദീപിക കുറച്ചുനാൾ ഇടവേളയെടുത്തിരുന്നു. മാസങ്ങൾക്ക് മുൻപ് പൊതുവേദികളിലുൾപ്പെടെ ദീപിക എത്തിയപ്പോൾ വൻ വരവേൽപ്പാണ് ആരാധകർ നൽകിയതും. എത്രയും വേ​ഗം സിനിമയിലേക്ക് തിരികെ വരൂ എന്നായിരുന്നു ദീപികയോട് ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് ദീപിക.

അടുത്തിടെ സ്പിരിറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലും ദീപിക അകപ്പെട്ടിരുന്നു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ആണ് നായകൻ. ദീപിക ഇരട്ടി പ്രതിഫലം ചോ​ദിക്കുകയും അൺപ്രൊഫഷണൽ ആയി പെരുമാറുകയും ചെയ്തു എന്നായിരുന്നു സംവിധായകന്റെ ആരോപണം. സങ്കീർണമായ സാഹചര്യങ്ങളോ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളോ നേരിടേണ്ടി വരുമ്പോഴെല്ലാം, മനസ് എന്താണോ പറയുന്നത് അതനുസരിച്ചാണ് താൻ തീരുമാനങ്ങളെടുക്കുക എന്നായിരുന്നു ദീപിക ആരോപണങ്ങളോട് അന്ന് പ്രതികരിച്ചത്.

അതേസമയം ദീപികയുടെ ബി​ഗ് ബജറ്റ് പ്രൊജക്ടുകൾ ആണ് ഇനി വരാനുള്ളതെല്ലാം. ഒന്നും രണ്ടുമല്ല അഞ്ചോളം ചിത്രങ്ങളാണ് ദീപിക ഇതിനോടകം കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം തന്നെ മുൻ നിര സംവിധായകർക്കൊപ്പവും വൻ ബജറ്റിലാണ് ഒരുങ്ങുന്നതും. ദീപികയുടെ വരാൻ പോകുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളിലൂടെ.

1. കിങ്

Deepika Padukone
ദീപിക പദുക്കോൺഇൻസ്റ്റ​ഗ്രാം

ഷാരൂഖ് ഖാൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് കിങ്. ഷാരൂഖിന്റെ മകൾ സുഹാന ഖാന്റെ സിനിമാ അരങ്ങേറ്റം കൂടിയാണ് കിങ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭയ് വർമ, അർഷാദ് വാർസി, ജയ്ദീപ് അഹ്‌വാൽട്ട്, അഭിഷേക് ബച്ചൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിൽ സുഹാനയുടെ അമ്മയുടെ വേഷത്തിലാണ് ദീപികയെത്തുക എന്നാണ് വിവരം. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്സ്പ്രസ്, പത്താൻ, ജവാൻ എന്നീ ചിത്രങ്ങളിൽ ദീപിക ഷാരൂഖിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

2. കൽക്കി 2898 എഡി: 2

Deepika Padukone
ദീപിക പദുക്കോൺഇൻസ്റ്റ​ഗ്രാം

നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കൽക്കി 2898 എഡി. പ്രഭാസ്, കമൽ ഹാസൻ, അമിതാഭ് ബച്ചൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. കൽക്കിയിൽ ദീപികയും പ്രധാന വേഷത്തിലെത്തിയിരുന്നു. സുമതി എന്ന കഥാപാത്രമായാണ് ദീപികയെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും ദീപികയുണ്ടാകുമെന്നാണ് വിവരം.

3. AA22

Deepika Padukone
ദീപിക പദുക്കോൺഇൻസ്റ്റ​ഗ്രാം

അറ്റ്‌ലി- അല്ലു അർജുൻ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് AA22. പക്കാ ഹോളിവുഡ് ലെവലിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ മൂവിയാണ് ഇത്. ദീപികയാണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ചിത്രത്തിലേക്ക് ദീപികയെ സ്വാ​ഗതം ചെയ്യുന്നതിന്റെ വിഡിയോ നിർമാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു.

4. പത്താൻ 2

Deepika Padukone
ദീപിക പദുക്കോൺഇൻസ്റ്റ​ഗ്രാം

2023 ൽ പുറത്തിറങ്ങി ബോളിവുഡിൽ ബ്ലോക്ബസ്റ്ററായി മാറിയ ചിത്രമാണ് പത്താൻ 2. ഷാരൂഖ് ഖാൻ, ജോൺ എബ്രഹാം, സൽമാൻ ഖാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ദീപികയായിരുന്നു ചിത്രത്തിലെ നായിക. പത്താൻ രണ്ടാം ഭാ​ഗത്തിലും ദീപിക എത്തുന്നുണ്ട്.

5. ബ്രഹ്മാസ്ത്ര 2

Deepika Padukone
ദീപിക പദുക്കോൺഇൻസ്റ്റ​ഗ്രാം

രൺബീർ കപൂർ നായകനായെത്തി വൻ ഹിറ്റായി മാറിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പ്രഖ്യാപിച്ചിരുന്നു. ബ്രഹ്മാസ്ത്ര 2 വിൽ ദീപിക ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com