ചരിത്രം കുറിച്ച് ദീപിക പദുക്കോണ്‍; ഹോളിവുഡിന്റെ 'വാക്ക് ഓഫ് ഫെയ്മില്‍' ആദരം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
ചരിത്രം കുറിച്ച് ദീപിക പദുക്കോണ്‍. പ്രശസ്തമായ ഹോളിവുഡിന്റെ 'വാക്ക് ഓഫ് ഫെയിമി'ല്‍ ദീപികയ്ക്ക് ആദരം. സിനിമ, ടെലിവിഷന്‍, ലൈവ് തിയറ്റര്‍/ലൈവ് പെര്‍മോന്‍സ്, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നും ആദരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ദീപികയും ഇടം പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഒവേഷന്‍ ഹോളിവുഡിന്റെ പ്രഖ്യാപനം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമാണ് ദീപിക പദുക്കോണ്‍.
മിലി സൈറസ്, തിമോത്തി ഷാലമെ, എമിലി ബ്ലന്റ്, റേച്ചല്‍ മക് ആഡംസ്, ഫ്രാങ്കോ നെറോ തുടങ്ങിയവരും വാക്ക് ഓഫ് ഫെയിമിലൂടെ ആദരിക്കപ്പെടും. വിവിധ മേഖലകളില്‍ നിന്നായി 35 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദീപികയുടെ നേട്ടം ഇന്ത്യന്‍ സിനിമാ ലോകത്തിന് തന്നെ അഭിമാനിക്കുള്ള വാര്‍ത്തയായി മാറുകയാണ്.
ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോണ്‍. 2017 ല്‍ പുറത്തിറങ്ങിയ ട്രിപ്പിള്‍ എക്‌സ് ചിത്രത്തിലൂടെയാണ് ദീപികയുടെ ഹോളിവുഡ് എന്‍ട്രി. നേരത്തെ ടൈമിന്റെ ലോകത്തെ ഏറ്റവും ഇന്‍ഫ്ളുവന്‍ഷ്യല്‍ ആയ 100 പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിരുന്നു.
അതേസമയം കരിയറില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ദീപിക പദുക്കോണ്‍. ഈയ്യടുത്താണ് താരം അമ്മയായത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്‍ ചിത്രം കിങിലൂടെ ദീപിക ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരും. സിങ്കം എഗെയ്‌നിലാണ് ദീപിക ഒടുവിലായി അഭിനയിച്ചത്.
Deepika Padukone will be honoured in Hollywood's Walk Of Fame. she will be the first Indian to achieve this.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

