ധനുഷിനൊപ്പം ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും, 'ജ​ഗമേ തന്തിരം' നെറ്റ്ഫ്ളിക്സ് റിലീസിന്

നെറ്റ്ഫ്ളിക്സിലൂടെ ജൂൺ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും
ജ​ഗമേ തന്തിരം പോസ്റ്റർ
ജ​ഗമേ തന്തിരം പോസ്റ്റർ
Updated on
1 min read

നുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ജ​ഗമേ തന്തിരം ഒടിടി റിലീസിന്. നെറ്റ്ഫ്ളിക്സിലൂടെ ജൂൺ 18ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ​ഗ്യാങ്സ്റ്റർ ചിത്രമായി എത്തുന്ന ജ​ഗമേ തന്തിരത്തിൽ ധനുഷിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്. നെറ്റ്ഫ്ളിക്സ് തന്നെയാണ് ചിത്രം റിലീസ് ചെയ്യുന്ന വിവരം പങ്കുവെച്ചത്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. ധനുഷിന്റെ നാൽപതാമത്തെ ചിത്രമെന്ന പ്രത്യേകതയും ജ​ഗമേ തന്തിരത്തിനുണ്ട്. 

മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാവുന്നത്. കൂടാതെ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com