ചോരയൊലിപ്പിച്ച് കയ്യിൽ വിലങ്ങുമായി ധനുഷ്, കർണൻ പോസ്റ്റർ, ഏപ്രിൽ 9 ന് തിയറ്ററിൽ 

പരിയേറും പെരുമാളിലൂടെ പ്രശസ്തനായ മാരി ശെല്‍വരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും
കർണൻ പോസ്റ്റർ
കർണൻ പോസ്റ്റർ
Updated on
1 min read

നുഷിന്റെ പുതിയ ചിത്രം കര്‍ണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചോരയൊലിപ്പിച്ച് കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷാണ് പോസ്റ്ററില്‍. പരിയേറും പെരുമാളിലൂടെ പ്രശസ്തനായ മാരി ശെല്‍വരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല എന്ന അടിക്കുറിപ്പിലാണ് മാരി ശെല്‍വരാജ് പോസ്റ്റര്‍ പുറത്തുവിട്ടത്. 

ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റും പുറത്തുവിട്ടു. ഈ വര്‍ഷം മാര്‍ച്ച് 9 ന് തിയറ്ററുകളിലൂടെയാണ് ചിത്രം പുറത്തെത്തുന്നത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും അഭിനയിക്കുന്നുണ്ട്. 

സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തിരുനല്‍ വേലിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ പട്ടാസിന് ശേഷമുള്ള ധനുഷിന്റെ ആദ്യ റിലീസാണ് ഇത്. കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com