മുഖം മൂടിയും തോക്കും, ബൈക്കിൽ ചീറിപ്പാഞ്ഞ് 'ക്യാപ്റ്റൻ മില്ലർ'; ധനുഷിന്റെ പാൻ ഇന്ത്യൻ ചിത്രം; മോഷൻ പോസ്റ്റർ

ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

പാൻ ഇന്ത്യൻ ചിത്രവുമായി തമിഴ് നടൻ ധനുഷ്. ക്യാപ്റ്റൻ മില്ലർ എന്നു പേരിട്ടിരിക്കുന്ന ചിത്രം അരുൺ മാതേശ്വരൻ ആണ് സംവിധാനം ചെയ്യുന്നത്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവന്നു. ധനുഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണിത്.

മുഖം മറച്ച് ബൈക്കിൽ ചീറിപ്പായുകയാണ് ക്യാപ്റ്റൻ മില്ലർ. പുറത്ത് തോക്കും കൂടെ അനുയായികളേയും കാണാം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പോസ്റ്റർ. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രമിറങ്ങും. 

റോക്കി, സാണി കായിധം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. മറ്റഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.  മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാ​ഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് ന​ഗൂരൻ. കലാസംവിധാനം ടി. രാമലിം​ഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാ​ഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കൾ.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com