ഇത്തവണ സിഡ്നി സ്വീനിക്കൊപ്പം: ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്?

സ്ട്രീറ്റ് ഫൈറ്റർ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം
DHANUSH
ധനുഷ്, സിഡ്നി സ്വീനിഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

​​ഗ്രേമാൻ എന്ന സിനിമയിലൂടെ ഹോളിവുഡിന്റെ ഹൃദയം കവർന്ന നടനാണ് ധനുഷ്. ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ രം​ഗങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ വീണ്ടും ഹോളിവുഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. അമേരിക്കൻ നടി സിഡ്നി സ്വീനിക്കൊപ്പം താരം ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സ്ട്രീറ്റ് ഫൈറ്റർ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത് എന്നാണ് വിവരം. സോണിയാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ ചിത്രത്തേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വൈകാതെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകും.

2018 ല്‍ പുറത്തിറങ്ങിയ 'ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കിര്‍' ആയിരുന്നു ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം. 2022 ലാണ് നെറ്റ്ഫ്ളിക്സ് ചിത്രമായ ദി ഗ്രേമാനിൽ അഭിനയിച്ചത്. ഈ ചിത്രം താരത്തിന് അന്താരാഷ്ട്ര ശ്രദ്ധനേടിക്കൊടുത്തു. തന്റെ മൂന്നാം സംവിധാന സംരംഭമായ 'ഇഡ്‌ലി കടൈ'യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ധനുഷ്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ കുബേരയാണ് ധനുഷിന്റെ മറ്റൊരു ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER