'അഭി ന ജാവോ ഛോഡ് കെ...'; യുഗാന്ത്യം, നികത്താനാകാത്ത വിടവ്; ധര്‍മേന്ദ്രയ്ക്ക് വിട ചൊല്ലി ബോളിവുഡ്

മരണം ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ
Dharmendra
Dharmendraഫയല്‍
Updated on
1 min read

പ്രിയപ്പെട്ട ധരമിന് വിട ചൊല്ലി ബോളിവുഡ്. 89 കാരനായിരുന്ന ധര്‍മേന്ദ്ര ശ്വാസതടസ്സത്തെ തുടര്‍ന്ന പോയ മാസം ആശുപത്രിയിലെത്തിയിരുന്നു. 12 ദിവസത്തിന് ശേഷമാണ് ആശുപത്രി വിട്ടത്. ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ബോളിവുഡ് തങ്ങളുടെ പ്രിയപ്പെട്ട ഹീ-മാനെ നഷ്ടമായിരിക്കുന്നത്.

Dharmendra
ധര്‍മേന്ദ്ര അന്തരിച്ചു; ഇന്ത്യന്‍ സിനിമയുടെ 'ഹീ-മാന്‍' ഇനി ഓര്‍മകളില്‍

ധര്‍മേന്ദ്രയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ബോളിവുഡില്‍ നിന്നും നിരവധി പേരാണ് എത്തുന്നത്. ധര്‍മേന്ദ്രയുടേയും രാജ് കപൂറിന്റേയും ചിത്രം പങ്കിട്ടുകൊണ്ടാണ് നടി കരീന കപൂര്‍ തന്റെ വേദന പങ്കിട്ടത്. ദീര്‍ഘമായൊരു കുറിപ്പിലൂടെയാണ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ധര്‍മേന്ദ്രയെ അനുസ്മരിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ധര്‍മേന്ദ്ര അഭിനയത്തിലേക്ക് തിരികെ വന്നത് കരണ്‍ ജോഹര്‍ ഒരുക്കിയ റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെയായിരുന്നു. അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നുവെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

''ഇതൊരു യുഗത്തിന്റെ അന്ത്യമാണ്. അതികായനായ മെഗാസ്റ്റാര്‍. മുഖ്യധാര സിനിമയില്‍ ഹീറോ എന്നതിന്റെ ആള്‍രൂപം. അവിശ്വസനീയമാം വിധം സുന്ദരനും, ആസാധ്യമായ സ്‌ക്രീന്‍പ്രസന്‍സും. അദ്ദേഹം എന്നും ഇന്ത്യന്‍ സിനിമയില്‍ ഒരു ഇതിഹാസമായി തുടരും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ സമ്പന്നമായ പേജുകളെ നിര്‍വചിക്കും. പക്ഷെ അതിലെല്ലാമുപരിയായി അദ്ദേഹം ഏറ്റവും മികച്ച മനുഷ്യനായിരുന്നു. ഇന്‍ഡസ്ട്രിയിലെ എല്ലാവരും അദ്ദേഹത്തെ ഒരുപാട് സ്‌നേഹിച്ചിരുന്നു'' കരണ്‍ ജോഹര്‍ പറയുന്നു.

''അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും, ആലിംഗനവും ഊഷ്മളതയും വാക്കുകള്‍ക്ക് അതീതമായി മിസ് ചെയ്യപ്പെടും. ഇന്ന് ഞങ്ങളുടെ ഇന്‍ഡസ്ട്രിയില്‍ നികത്താനാകാത്തൊരു വിടവ് രൂപപ്പെട്ടു. ആരാലും ഒരിക്കലും നികത്താന്‍ പറ്റാത്തൊരു വിടവ്. ഒരേയൊരു ധരംജിയുടെ വിടവ്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്ന സര്‍. നിങ്ങള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഞാനൊരു അനുഗ്രഹമായി കാണുന്നു. ഹൃദയത്തില്‍ നിന്നും, സ്‌നേഹത്തോടേയും ആദരവോടേയും ഞാന്‍ പറയുന്നു, അഭി ന ജാവോ ഛോഡ് കെ, കെ ദില്‍ അഭി ഭരാ നഹീ...'' എന്നും കരണ്‍ കുറിക്കുന്നു.

Summary

Dharmendra Passes away. Karan Johar pens an emotional note. kareena kapoor shares his photo with Raj Kapoor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com