

സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍ 2. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റായിരുന്നു ധുരന്ധര്‍. രണ്ടാം ഭാഗം മാര്‍ച്ച് 19 നാണ് ആഗോള തലത്തില്‍ തിയേറ്ററിലെത്തുക. എന്നാല്‍ അതിന് ഒരു ദിവസം മുമ്പ്, മാര്‍ച്ച് 18 വൈകുന്നേരം മുതല്‍ തെരഞ്ഞെടുത്ത തിയേറ്ററുകളില്‍ മാത്രമായി പെയ്ഡ് പ്രിവ്യൂസ് ഉണ്ടാകും. ഇതിനായുള്ള ബുക്കിങ് തകൃതിയായി നടക്കുകയാണ്.
മാര്‍ച്ച് 18 ന് വൈകുന്നേരം അഞ്ച് മണി മുതലാണ് ഷോകള്‍ തീരുമാനിച്ചിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് ട്രെയിലര്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ ആരാധകരുടെ തള്ളിക്കയറ്റമാണ്. അതേസമയം ധുരന്ധര്‍ 2വിന്റെ പെയ്ഡ് പ്രിവ്യുവിനുള്ള ടിക്കറ്റ് വില ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തൊട്ടാല്‍ പൊള്ളുന്ന വിലയ്ക്കാണ് ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നത്.
മെട്രോ നഗരങ്ങളില്‍ മിക്കയിടതും 600 രൂപ മുതല്‍ 900 രൂപ വരെയാണ് പെയ്ഡ് പ്രിവ്യുവിനുള്ള ടിക്കറ്റ് വില. അതേസമയം ചിലിയടത്ത് ഐമാക്‌സ് ടിക്കറ്റുകള്‍ 1000 രൂപയ്ക്കാണ് നല്‍കപ്പെടുന്നത്. അതേസമയം റിക്ലയ്‌നര്‍ സീറ്റുകള്‍ വില്‍ക്കപ്പെടുന്നത് അതിനേക്കാളുമൊക്കെ ഉയര്‍ന്ന തുകയ്ക്കാണ്. മുംബൈയിലെ ഐനോക്‌സ് മെഗാപ്ലെക്‌സില്‍ റിക്ലെയ്‌നര്‍ സീറ്റുകള്‍ വില്‍ക്കപ്പെടുന്നത് 3100 രൂപയ്ക്കാണ്. ഡല്‍ഹിയില്‍ 2400 രൂപയാണ് ടിക്കറ്റ് വില.
ഹിന്ദി പതിപ്പിനെന്ന പോലെ കന്നഡ, തെലുങ്ക് പതിപ്പുകളുടേയും വില കൂട്ടിയിട്ടുണ്ട്. അതേസമയം തമിഴില്‍ സാധാരണ നിരക്കില്‍ തന്നെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. കേരളത്തിലും വര്‍ധനവുണ്ട്. കൊച്ചി ഫോറം മാളിലെ പിവിആര്‍ പിക്‌സ്എല്‍ സ്‌ക്രീനില്‍ 300 മുതല്‍ 1200 വരെയാണ് ടിക്കറ്റ് നിരക്ക്. അതസേമയം, തീ വിലയാണെങ്കിലും ആരാധകരുടെ ഒഴുക്കിന് കുറവൊന്നുമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിനോടകം തന്നെ മൂന്ന് ലക്ഷം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം പെയ്ഡ് പ്രിവ്യുവിലൂടെ മാത്രം പതിനഞ്ച് കോടിയിലധികം നേടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്നാണ്. രണ്‍വീര്‍ സിംഗ് നായകാനായെത്തുന്ന ചിത്രത്തില്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. രണ്ടാം ഭാഗത്തില്‍ വലിയൊരു ബോളിവുഡ് താരമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates