'ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേത്...'; ഇത് വരെ കണ്ടതൊന്നുമല്ല, ഇനിയാണ് തീക്കളി; ധുരന്ധര്‍ 2 ട്രെയിലര്‍

റഹ്മാന്‍ ഡകെയ്ത്തിന്റെ മരണശേഷം ആരാകും ലിയാരിയുടെ ഡോണ്‍ ?
Dhurandhar 2
Dhurandhar 2
Updated on
1 min read

ബോളിവുഡിന്റെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രമാണ് ധുരന്ധര്‍. രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ ചിത്രം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ധുരന്ധര്‍ പുറത്തിറങ്ങി മൂന്ന് മാസങ്ങള്‍ക്കിപ്പുറമിതാ രണ്ടാം ഭാഗവും എത്തുകയാണ്. മാര്‍ച്ച് 19 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

Dhurandhar 2
'ഇതാര് കാര്‍ത്തികേയന്‍ മുതലാളിയോ..?'; ആവേശമായി എല്‍ 366 ലൊക്കേഷന്‍ വിഡിയോ

നേരത്തെ പുറത്ത് വന്ന ടീസര്‍ സൂചിപ്പിച്ചിരുന്നത് പോലെ തന്നെ ആക്ഷനും വയലന്‍സുമൊക്കെ അതിന്റെ പീക്കിലേക്ക് എത്തുന്നതായിരിക്കും രണ്ടാം ഭാഗം എന്നുറപ്പിക്കുകയാണ് ട്രെയിലര്‍. അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്മാന്‍ ഡകെയ്ത്തിന്റെ മരണശേഷം ആരാകും ലിയാരിയുടെ ഡോണ്‍ എന്ന ചോദ്യവുമായാണ് ട്രെയിലറെത്തുന്നത്.

Dhurandhar 2
'ഇതാര് കാര്‍ത്തികേയന്‍ മുതലാളിയോ..?'; ആവേശമായി എല്‍ 366 ലൊക്കേഷന്‍ വിഡിയോ

ഹിന്ദുമതം പേടിത്തൊണ്ടന്മാരുടേതാണ് എന്ന് ഡയലോഗോടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ബോംബെ റോക്കേവ്‌സിന്റെ ആരി ആരി എന്ന പാട്ടിനൊപ്പമാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. രണ്‍വീര്‍ സിങ്, സഞ്ജയ് ദത്ത്, അര്‍ജുന്‍ രാംപാല്‍ തുടങ്ങിയ താരങ്ങളുടെ വയലന്റ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയിലര്‍. ഇതുവരെ കണ്ട വയലന്‍സൊക്കെ വെറും ട്രെയിലര്‍ മത്രമാണെന്ന് സൂചിപ്പിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍. മൂന്ന് മിനുറ്റും 25 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

രണ്‍വീറിനും സഞ്ജയ് ദത്തിനും അര്‍ജുന്‍ രാംപാലിനും പുറമെ സാറ അര്‍ജുന്‍, രാകേഷ് ബേദി, ഡാനിഷ് പണ്ഡോര്‍, ഗൗരവ് ഗേര, സൗമ്യ ടണ്ടന്‍ എന്നിവരും ചിത്രത്തിലുണ്ട്. അതേസമയം ഇത്തവണ ബോളിവുഡിലെ ഒരു മുന്‍നിര നടന്‍ പ്രധാന വില്ലനായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാല് മണിക്കൂറോളം ദൈര്‍ഘ്യമുണ്ടാകും രണ്ടാം ഭാഗത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

Dhurandhar 2 trailer is out. Ranveer Singh to return with a more bloodier second part.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com