ബോക്സ് ഓഫീസ് കാ ബാപ്! വെറും എട്ട് ദിവസം കൊണ്ട് 1000 കോടി ക്ലബ്ബിൽ; 'ധുരന്ധർ 2' കളക്ഷൻ ഇങ്ങനെ

അല്ലു അർജുന്റെ പുഷ്പ 2 ആറ് ദിവസം കൊണ്ട് ആയിരം കോടി ക്ലബിലെത്തിയിരുന്നു.
Dhurandhar The Revenge
Dhurandhar The Revenge ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കണ്ണടച്ച് തുറക്കും മുൻപേ ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് രൺവീർ സിങ്- ആദിത്യ ധർ കൂട്ടുകെട്ടിലെത്തിയ ധുരന്ധർ ദ് റിവഞ്ച്. ഇതുവരെ 1088 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കളക്ഷൻ. ഇന്ത്യയിൽ നിന്നും 814 കോടിയും ഓവർസീസിൽ നിന്ന് 274 കോടിയും ചിത്രം വാരിക്കൂട്ടി.

ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഇല്ലാതെയാണ് ‘ധുരന്ധറി 2വിന്റെ ഈ വലിയ വിജയമെന്നതും ശ്രദ്ധേയമാണ്. നിർമാതാക്കളിലൊരാളായ ജിയോ സ്റ്റുഡിയോസ് ആണ് കണക്ക് പുറത്തുവിട്ടത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന രണ്ടാമത്തെ ചിത്രമായി ധുരന്ധർ 2 മാറി.

അല്ലു അർജുന്റെ പുഷ്പ 2 ആറ് ദിവസം കൊണ്ട് ആയിരം കോടി ക്ലബിലെത്തിയിരുന്നു. റിലീസ് ചെയ്ത ആഴ്ചയിൽ ഇന്ത്യയിലെ മൊത്തം കളക്ഷൻ 690 കോടി രൂപയായിരുന്നു. ധുരന്ധർ 2 സർവകാല റെക്കോർഡ് കളക്ഷൻ നേടിയതായി നിർമാതാക്കൾ പറഞ്ഞു. ആദ്യ നാല് ദിവസങ്ങളിൽ തന്നെ ലോകമെമ്പാടുമായി 761 കോടി രൂപ കളക്ഷൻ നേടി.

Dhurandhar The Revenge
'ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ! കഥ തീരണ്ടേ, കുറച്ചു കൂടി വലിയ പടമാണ്'; 'ലൂസിഫർ 3' യെക്കുറിച്ച് പൃഥ്വി അന്ന് പറഞ്ഞത് കുത്തിപ്പൊക്കി ആരാധകർ

ഒറ്റ ദിവസം കൊണ്ട് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ സിനിമ എന്ന റെക്കോർഡും ധുരന്ധർ സ്വന്തമാക്കിയിരിക്കുകയാണ്. 2200 തിയറ്ററുകളിലായി 3000 സ്‌ക്രീനുകളിൽ വിദേശത്ത് റിലീസിനെത്തിയ സിനിമയെന്ന റെക്കോർഡും ‘ധുരന്ധറി’ന്റെ പേരിലുണ്ട്.

Dhurandhar The Revenge
'ആരുടേയും ജീവിതത്തില്‍ ഭാരമാകാനില്ല; ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നത്'; വെളിപ്പെടുത്തി ഗൗരി കൃഷ്ണന്‍

പ്രേക്ഷകരുടെ വമ്പൻ ഡിമാൻഡ് കാരണം, ഉറുഗ്വേ, ഉക്രെയ്ൻ, ബൾഗേറിയ, റൊമാനിയ, ചിലി, മെക്സിക്കോ, സൈപ്രസ് തുടങ്ങിയ വിപണികളിൽ കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മാർച്ച് 19നാണ് ധുരന്ധർ 2 തിയറ്ററുകളിലെത്തിയത്. രൺവീർ സിങിനൊപ്പം ആർ മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറ അർജുൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം 1300 കോടിയാണ് നേടിയത്.

Summary

Cinema News: Dhurandhar: The Revenge crosses Rs 1088 crore globally.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com