'ധുരന്ധർ' ആദ്യം ചെയ്യാനിരുന്നത് വെബ് സീരിസ് ആയി; സംവിധായകൻ മാറി ചിന്തിക്കാൻ കാരണം ഇതാണ്

1300 കോടിയാണ് ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്.
Dhurandhar
Dhurandhar ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ് രൺവീർ സിങ് നായകനായെത്തിയ ധുരന്ധർ. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിന് പിന്നാലെയും മികച്ച അഭിപ്രായം നേടിക്കൊണ്ടിരിക്കുകയാണ്. കാണ്ഡഹാർ ഹൈജാക്ക്, മുംബൈ ഭീകരാക്രമണം, പാർലമെന്റ് ആക്രമണം തുടങ്ങിയവയെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

1300 കോടിയാണ് ചിത്രം ഇതുവരെ ആ​ഗോളതലത്തിൽ നേടിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 830 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഇപ്പോഴിതാ ചിത്രം ആദ്യം വെബ് സീരിസ് ആയി പുറത്തിറക്കാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചത് എന്ന വിവരമാണ് പുറത്തുവരുന്നത്. മൂന്ന് മണിക്കൂർ 29 മിനിറ്റ് ദൈർഘ്യമുള്ള ധുരന്ധർ വെബ് സീരിസ് ആക്കാനായിരുന്നു അണിയറപ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാൽ കഥയുടെ വ്യാപ്തി കണക്കിലെടുത്ത് ഈ തീരുമാനത്തിൽ നിന്ന് സംവിധായകൻ ആദിത്യ ധർ മാറി ചിന്തിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പെട്ടെന്ന് എടുത്ത തീരുമാനം അല്ല ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് തന്നെ ധുരന്ധർ സിനിമയായി ചെയ്യാമെന്ന തീരുമാനത്തിൽ അണിയറപ്രവർത്തകർ എത്തുകയായിരുന്നു.

ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രൺവീർ എത്തുന്നത്. റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രമായി അക്ഷയ് ഖന്നയും ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അർജുൻ രാംപാൽ, ആർ മാധവൻ, സാറ അർജുൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ ധുരന്ധർ ദ് റിവഞ്ച് മാർച്ച് 19 ന് പുറത്തിറങ്ങും.

Summary

Cinema News: Ranveer Singh's Dhurandhar was initially set to be a web series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com