കെന്റിയുടെ പറന്നടി, തമാശകൾ നിറച്ച് ധ്യാൻ ശ്രീനിവാസന്റെ 'ചീനാട്രോഫി' ട്രെയിലർ

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധിക്കപ്പെട്ട കെന്റി സിർദോയാണ് നായിക
‘ചീനട്രോഫി’ ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
‘ചീനട്രോഫി’ ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അനിൽ ലാൽ സംവിധാനം ചെയ്യുന്ന ‘ചീനാട്രോഫി’യുടെ ട്രെയിലർ പുറത്തിറങ്ങി. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധിക്കപ്പെട്ട കെന്റി സിർദോയാണ് നായിക.  ഹോട്ടൽ ഉടമയുടെ വേഷത്തിലാണ് ധ്യാൻ എത്തുന്നത്. രസകരമായ  ഒരു ഫാമിലി എൻ്റർടൈനറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന

ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനാട്രോഫി’.

പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് നിർമാണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER