37-ാം ജന്മദിനത്തില്‍ അച്ഛന്റെ വിയോഗം; പൊട്ടിക്കരഞ്ഞ് ധ്യാന്‍; പിണക്കവും ഇണക്കവും ശീലമാക്കിയ അച്ഛനും മകനും

അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ച് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്
Dhyan Sreenivasan
Dhyan Sreenivasanവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ഡിസംബര്‍ 20, പോയ വര്‍ഷം ഈ ദിവസം ധ്യാന്‍ ശ്രീനിവാസന്‍ കടന്നുപോയിട്ടുള്ളത് ആഘോഷങ്ങളിലൂടെയാണ്. ധ്യാനിന്റെ ജന്മദിനം. എന്നാല്‍ തന്റെ 37-ാം ജന്മദിനം ധ്യാന്‍ ശ്രീനിവാസന് നല്‍കിയിരിക്കുന്നത് ജീവിതത്തിലൊരിക്കലും മറക്കാന്‍ സാധിക്കാത്തൊരു വേദനയാണ്. സ്വന്തം ജന്മദിനത്തില്‍ അച്ഛന്റെ മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്ന മകനായിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

Dhyan Sreenivasan
മമ്മൂട്ടിയെത്തി; തന്റെ ശബ്ദമായവനെ, പ്രിയപ്പെട്ട ശ്രീനിയെ അവസാനമായി കാണാന്‍...; വിമലയെ ചേര്‍ത്തുപിടിച്ച് സുല്‍ഫത്തും

കോഴിക്കോട് സിനിമാ ലൊക്കേഷനിലിരിക്കെയാണ് ധ്യാന്‍ ശ്രീനിവാസനെ തേടി അച്ഛന്റെ മരണ വാര്‍ത്തയെത്തുന്നത്. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ ആ വാര്‍ത്ത അറിയുന്നത് കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയും. അച്ഛന്‍ പോയെന്ന വാര്‍ത്ത കേട്ട്, അവസാനമായി അദ്ദേഹത്തിന് അരികിലിരിക്കാനായി ഇരുവരും ഓടിയെത്തി.

Dhyan Sreenivasan
'ശ്രീനിയേട്ടന്‍ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്; ഇല്ലാതാകുന്നത് ശരീരം മാത്രം, പേര് പല കാലം ഇവിടെ ജീവിക്കും': മഞ്ജു വാര്യര്‍

മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയുടെ മക്കളും ജനപ്രീയരാണ്. ചേട്ടന്‍ വിനീത് പൊതുവെ മര്യാദക്കാരനാണെങ്കില്‍, അച്ഛന്റെ സര്‍ക്കാസം കിട്ടിയിരിക്കുന്നത് ഇളയവന്‍ ധ്യാന്‍ ശ്രീനിവാസനാണെന്നാണ് പൊതുവെ പറയാറുള്ളത്. മലയാളികള്‍ എന്നും കൗതുകത്തോടെ നോക്കിയിട്ടുള്ള അച്ഛന്‍-മകന്‍ ജോഡിയാണ് ധ്യാനും ശ്രീനിവാസനും.

പരസ്പരം കൗണ്ടറുകളടിച്ചും സ്‌നേഹിച്ചും കലഹിച്ചുമാണ് അവര്‍ മുന്നോട്ട് പോയിട്ടുള്ളത്. എല്ലാവരേയും ട്രോളുന്ന ശ്രീനിയെ യാതൊരു ദയയുമില്ലാതെ പൊതുവേദിയില്‍ ട്രോളുന്ന ധ്യാന്‍ മലയാളിക്കൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ഹോക്കി താരം ധ്യാന്‍ ചന്ദിനോടുള്ള ആരാധനയാണ് ഇളയ മകന് ധ്യാന്‍ എന്ന് പേരിടാന്‍ കാരണമായതെന്ന് ശ്രീനി പറഞ്ഞിട്ടുണ്ട്.

ഒരിടയ്ക്ക് തന്റെ ദുശ്ശീലങ്ങള്‍ മൂലം അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ച് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏറെക്കാലം വീട്ടില്‍ നിന്നും അകന്നായിരുന്നു ധ്യാന്റെ ജീവിതം. എന്നാല്‍ കാലം ആ പിണക്കത്തേയും പരിഭവങ്ങളേയും മായ്ച്ചുകളഞ്ഞു. അച്ഛനും മകനും ഒന്നായി. പിന്നീട് അച്ഛന്റെ പകരക്കാരനായി, അച്ഛന്റെ കൃഷിയേറ്റെടുത്ത് നടത്തുന്ന മകനായി ധ്യാനെ കണ്ടു.

അച്ഛനും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ധ്യാനും പ്രണവ് മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ആദ്യം മനസില്‍ കണ്ടത് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിക്കുന്ന സിനിമ എന്ന നിലയിലായിരുന്നുവെന്ന് വിനീതും പറഞ്ഞിട്ടുണ്ട്.

അവസാന നാളുകളിലും ചിരിയും ചിരിപ്പിക്കാനുള്ള കഴിവും കൈമോശം വന്നിട്ടില്ലായിരുന്നു ശ്രീനിയ്ക്ക്. ചേതനയറ്റ ആ ശരീരത്തിന് മുന്നില്‍ പരസ്പരം ചേര്‍ത്തുപിടിച്ച്, ആശ്വസപ്പിക്കുന്ന ധ്യാനും ശ്രീനിയും ആര്‍ക്കും മറക്കാനാകാത്തൊരു സങ്കടക്കാഴ്ചയാണ്.

Summary

Dhyan Sreenivasan lost his father on his birthday. Actor can't control his emotions as his brother Vineeth Sreenivasan tries to console him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com