

കൊച്ചി: നടന്‍ ആസിഫ് അലിയെ അപമാനിച്ച സംഭവത്തില്‍ സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. രമേശ് നാരായണന്‍ ചെയ്തത് തെറ്റെന്നും ക്ഷമ പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഈ വിഷയത്തില്‍ താന്‍ ആസിഫിനൊപ്പമാണെന്നും ധ്യാന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'എല്ലാവരും കാണുകയല്ലേ അദ്ദേഹം ആസിഫിനെ അവഗണിച്ചത്. അദ്ദേഹം തോളില്‍ തട്ടിയെന്നാണ് ആദ്യം പറഞ്ഞത്. അതുതന്നെ പച്ചക്കള്ളമല്ലേ?. രാത്രിയായപ്പോള്‍ പണി പാളിയെന്ന് മനസിലാക്കായിപ്പോള്‍ സോറി പറഞ്ഞു. അതിനുശേഷം അങ്ങനെ സോറി പറഞ്ഞതുകൊണ്ടു ഒരു കാര്യവുമില്ല. അത് ഒരു സോറിയായി തോന്നിയിട്ടില്ല. അസിഫ് അതിനെ ഒരു ചെറിയ ചിരിയോടെ അവസാനിപ്പിച്ചു. അത് മൈന്‍ഡ് ചെയ്തില്ല'- ധ്യാന്‍ പറഞ്ഞു.
'എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടത്. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയിൽ നിൽക്കുന്നതല്ലേ. ആസിഫ് അലി ഇത്രയും സീനിയർ ആയിട്ടുള്ള ആർടിസ്റ്റ് ആണ്. അദ്ദേഹത്തിന്റെ പേര് മാറി സന്തോഷ് നാരായണൻ എന്നു വിളിച്ചു എന്നതാണ് കാരണമായി പറയുന്നത്. ഇത് മാത്രമല്ല പരിപാടിയുടെ സംഘാടനത്തിലും പാളിച്ച പറ്റിയിരുന്നു. ഇത്രയും സീനിയര്‍ ആയുള്ള സംഗീത സംവിധായകന് മെമെന്റോ കൊടുക്കുമ്പോൾ വേദിയിലേക്ക് വിളിച്ചു തന്നെ നൽകണമായിരുന്നു. അദ്ദേഹം മാനസികമായി ഭയങ്കര വിഷമത്തിലായിരുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ ആസിഫിനെ വക വയ്ക്കാതെ പോയതെന്നുമാണ് പറയുന്നത്.
നമ്മളൊരാൾ അപമാനപ്പെട്ടു നിൽക്കുന്ന സമയത്ത് അതേ നാണയത്തിൽ നമുക്ക് വേറൊരാളെ അപമാനിക്കാൻ പാടുണ്ടോ? അതേ വികാരം തന്നെയല്ലേ ആ ആളും അനുഭവിച്ചിട്ടുണ്ടാകുക. ഇത് പത്ത് പേര് അറിയുന്ന ആളുകൾ ആകുമ്പോൾ അതൊക്കെ അടക്കിവയ്ക്കുകയല്ലേ വേണ്ടത്. അങ്ങനെയെങ്കിൽ മോഹൻലാൽ സാറിനും മമ്മൂക്കയ്ക്കുമൊക്കെ ഉണ്ടാകുന്ന എത്രയോ മാനസിക ബുദ്ധിമുട്ടുകളുണ്ട്. ഇതൊക്കെ അവർ പുറത്ത് ആളുകളുടെ അടുത്തും മീഡിയയ്ക്കു മുന്നിലുമൊക്കെ കാണിക്കാൻ തുടങ്ങിയാൽ അവർ ആരെയൊക്കെ ചീത്ത വിളിക്കണം'. ധ്യാന്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എംടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രമേശ് നാരായണനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. വിവാദമായതിന് പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി.
ആസിഫ് അലിയെ ചേര്‍ത്ത് പിടിക്കുന്നുവെന്നും രമേഷ് നാരായണന്‍ പക്വതയില്ലാതെ പെരുമാറിയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്ക കഴിഞ്ഞ ദിവസം തന്നെ ആസിഫ് അലിയെയും രമേഷ് നാരായണനെയും വിളിച്ചിരുന്നു. ആസിഫ് അലി ഈ വിഷയത്തെ കാര്യമായി എടുത്തിട്ടില്ലെന്നും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ പെരുമാറിയെന്നും ഫെഫ്ക വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates