ആരും അറിഞ്ഞില്ല! എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിൽ വിജയ് സേതുപതിയും

ചിത്രത്തിൽ രവി മോഹന്റെ ബോക്സിങ് കോച്ചിന്റെ വേഷത്തിലാണ് സുന്ദർ എത്തിയത്.
Vijay sethupathi
വിജയ് സേതുപതിഫെയ്സ്ബുക്ക്
Updated on
1 min read

രവി മോഹൻ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്‌മി. മോഹന്‍ രാജ സംവിധാനം ചെയ്ത ഈ ചിത്രം തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും വിജയമായി മാറിയിരുന്നു. നടി അസിന്റെ തമിഴിലെ നായികാ അരങ്ങേറ്റം കൂടിയായിരുന്നു ഈ ചിത്രം. മാത്രമല്ല ഒരിടവേളയ്ക്ക് ശേഷം നടി നദിയ മൊയ്തും അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയതും എം കുമരനിലൂടെയായിരുന്നു.

50 ലക്ഷം രൂപ ബജറ്റിൽ നിർമിച്ച ചിത്രം തിയറ്റുകളിൽ നിന്ന് 6 കോടി നേടുകയും ചെയ്തു. 21 വർഷത്തിനിപ്പുറവും ഈ ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. അതിന് തെളിവാണ് മാർച്ച് 14 ന് റീ റിലീസ് ചെയ്ത ചിത്രത്തിന് ലഭിച്ച വൻ വരവേൽപ്പ്. ഇപ്പോഴിതാ വിജയ് സേതുപതിയും ചിത്രത്തിൽ ഉണ്ടെന്ന് പറയുകയാണ് നടൻ ഒഎകെ സുന്ദർ.

ചിത്രത്തിൽ രവി മോഹന്റെ ബോക്സിങ് കോച്ചിന്റെ വേഷത്തിലാണ് സുന്ദർ എത്തിയത്. "രവി മോഹനൊപ്പമുള്ള ബോക്സിങ് സീൻ ചെയ്യുകയായിരുന്നു ഞാൻ. എന്റെ പിന്നിൽ ആ സീനുകളിൽ വിജയ് സേതുപതിയുണ്ടായിരുന്നു. ആ സമയത്ത് എനിക്ക് അത് അറിയില്ലായിരുന്നു. പക്ഷേ വർഷങ്ങൾക്ക് ശേഷം വിജയ് സേതുപതി തന്നെ എന്നോട് അതിനെക്കുറിച്ച് പറഞ്ഞു".- സുന്ദർ ഒരഭിമുഖത്തിൽ വ്യക്തമാക്കി.

നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആദ്യ കാലത്ത് വിജയ് സേതുപതി എത്തിയിരുന്നു. പിന്നീടാണ് അദ്ദേഹം നായക നിരയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മഹാരാജ എന്ന ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalidas Jayaram, Negha, Vijay Sethupathi
Vijay Sethupathi
Vijay Sethupathi
Vijay Sethupathi, Naanum Rowdy Dhaan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com