സിനിമയിൽ അഭിനയിക്കുന്നത് നിർത്തിയോ? ആരാധകർക്ക് മറുപടിയുമായി ഭാമ

അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം
ഭാമയും ഭർത്താവും/ ഇൻസ്റ്റ​ഗ്രാം
ഭാമയും ഭർത്താവും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

 
ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാമ. വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. അടുത്തിടെ ഭാമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ ആരാധകരുമായി സംസാരിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണ്. 

അഭിനയം നിർത്തിയോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. തല്‍ക്കാലം നിര്‍ത്തി എന്നായിരുന്നു ഭാമയുടെ മറുപടി. വിവാഹ ജീവിതം വളരെ മനോഹരമായി പോകുന്നുവെന്നായിരുന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി കുറിച്ചു.

അമ്മയായെന്ന് അഭ്യൂഹം കേട്ടെന്നും ഇത് സത്യമാണോ എന്നുമായിരുന്നു ഒരാളുടെ ചോദ്യം. അതിന് അത് സത്യമാണെന്നായിരുന്നു മറുപടി. കുഞ്ഞിന് ആറു മാസമായെന്നും ഭാമ കുറിച്ചു. കൂടാതെ ഭര്‍ത്താവ് സുഖമായിരിക്കുന്നുവെന്നും അന്വേഷണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നടി ഭാമയും അരുണും വിവാഹിതരായത്. ദുബായില്‍ വ്യവസായിയാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തില്‍ സജീവമായ ഭാമ അന്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവില്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER